Saturday, September 22nd, 2018

പെണ്‍കുട്ടിക്കുനേരേ ആസിഡ് ആക്രമണം; തെളിവെടുപ്പ് നടത്തി

കൊല്ലം: കൊട്ടാരക്കര റെയില്‍വേ സ്‌റ്റേഷനില്‍ പെണ്‍കുട്ടിക്കുനേരേ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ റെയില്‍വേ സ്‌റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പുനലൂര്‍ പ്ലാത്തറ കളീലുവിള വീട്ടില്‍ അരുണിനെ(18) ഞായറാഴ്ച രാവിലെ പത്തരയോടെയാണ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. അക്രമത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പുനലൂര്‍ മണിയാര്‍ കേളംകാവ് ബിജു ഭവനില്‍ ബിജിനി(18)യും സമീപ സീറ്റിലുണ്ടായിരുന്ന അലോഷ്യസും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. പ്ലാറ്റ്‌ഫോമില്‍നിന്ന് പെണ്‍കുട്ടിക്കുനേരേ ആസിഡ് ഒഴിച്ചതും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതുമായ രീതികള്‍ ഇയാള്‍ പോലീസിന് കാട്ടിക്കൊടുത്തു. പ്രണയത്തകര്‍ച്ചയിലുള്ള … Continue reading "പെണ്‍കുട്ടിക്കുനേരേ ആസിഡ് ആക്രമണം; തെളിവെടുപ്പ് നടത്തി"

Published On:Jul 3, 2018 | 8:00 am

കൊല്ലം: കൊട്ടാരക്കര റെയില്‍വേ സ്‌റ്റേഷനില്‍ പെണ്‍കുട്ടിക്കുനേരേ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ റെയില്‍വേ സ്‌റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പുനലൂര്‍ പ്ലാത്തറ കളീലുവിള വീട്ടില്‍ അരുണിനെ(18) ഞായറാഴ്ച രാവിലെ പത്തരയോടെയാണ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. അക്രമത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പുനലൂര്‍ മണിയാര്‍ കേളംകാവ് ബിജു ഭവനില്‍ ബിജിനി(18)യും സമീപ സീറ്റിലുണ്ടായിരുന്ന അലോഷ്യസും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. പ്ലാറ്റ്‌ഫോമില്‍നിന്ന് പെണ്‍കുട്ടിക്കുനേരേ ആസിഡ് ഒഴിച്ചതും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതുമായ രീതികള്‍ ഇയാള്‍ പോലീസിന് കാട്ടിക്കൊടുത്തു. പ്രണയത്തകര്‍ച്ചയിലുള്ള വൈരാഗ്യമാണ് ഈ ക്രൂര കൃത്യത്തിന് കാരണമെന്ന് പോലീസ് പറയുന്നു. കൊട്ടാരക്കര പോലീസ് ഇയാളെ പുനലൂര്‍ റെയില്‍വേ പോലീസിന് കൈമാറി.

LIVE NEWS - ONLINE

  • 1
    8 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    8 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    11 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    13 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    13 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    13 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    16 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    16 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    16 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള