Monday, February 18th, 2019

ചിത്രകാരന്‍ ചുനക്കര രാജന്‍ അന്തരിച്ചു

        ആലപ്പുഴ:  ദേശീയ അവാര്‍ഡ് ജേതാവും ചിത്രകാരനും ശില്‍പിയുമായ ചുനക്കര രാജന്‍(58) അന്തരിച്ചു. ചിത്രകലയിലും ശില്‍പകലയിലും ഒരേ പോലെ മികവുകാട്ടിയ അദ്ദേഹം ചലച്ചിത്ര കലാസംവിധാന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ചാരും മൂടിന് സമീപം ചിത്രശാല സ്‌കൂള്‍ ഓഫ് പെയിന്റിങ് എന്ന സ്ഥാപനത്തിലൂടെ നിരവധി പേര്‍ക്ക് ശില്‍പകലയിലും ചിത്രകലയിലും പരിശീലനം നല്‍കി. മാവേലിക്കര ചുനക്കരയിലെ പുന്തിലേത്ത് കിഴക്കേതില്‍ വീട്ടില്‍ കൊച്ചുരാമന്‍ – നാരായണി ദമ്പതികളുടെ മകനായി 1955 ഒക്‌ടോബര്‍ ഒന്നിനാണ് ജനനം. ആര്‍. ശ്രീധരന്‍ … Continue reading "ചിത്രകാരന്‍ ചുനക്കര രാജന്‍ അന്തരിച്ചു"

Published On:Jun 3, 2014 | 12:04 pm

Choonakkara Rajan Artist Full

 

 

 

 

ആലപ്പുഴ:  ദേശീയ അവാര്‍ഡ് ജേതാവും ചിത്രകാരനും ശില്‍പിയുമായ ചുനക്കര രാജന്‍(58) അന്തരിച്ചു. ചിത്രകലയിലും ശില്‍പകലയിലും ഒരേ പോലെ മികവുകാട്ടിയ അദ്ദേഹം ചലച്ചിത്ര കലാസംവിധാന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ചാരും മൂടിന് സമീപം ചിത്രശാല സ്‌കൂള്‍ ഓഫ് പെയിന്റിങ് എന്ന സ്ഥാപനത്തിലൂടെ നിരവധി പേര്‍ക്ക് ശില്‍പകലയിലും ചിത്രകലയിലും പരിശീലനം നല്‍കി.
മാവേലിക്കര ചുനക്കരയിലെ പുന്തിലേത്ത് കിഴക്കേതില്‍ വീട്ടില്‍ കൊച്ചുരാമന്‍ – നാരായണി ദമ്പതികളുടെ മകനായി 1955 ഒക്‌ടോബര്‍ ഒന്നിനാണ് ജനനം. ആര്‍. ശ്രീധരന്‍ പിള്ള, നൂറനാട് പള്ളിക്കല്‍ മേടയില്‍ തറവാട്ടിലെ കാളിദാസ കലാനിലയത്തില്‍ കെ.രാമനുണ്ണിത്താന്‍ തുടങ്ങിയവരുടെ ശിഷ്യനായാണ് ചിത്രകലയും ശില്‍പകലയും അഭ്യസിച്ചത്. കെ. രാമനുണ്ണിത്താന്റെ കീഴില്‍ 13 വര്‍ഷം ഗുരുകുല സമ്പ്രദായത്തില്‍ പഠനം നേടിയ ശേഷം ചിത്രകലയില്‍ ഡിപ്ലോമ നേടി.
ചിത്രകലയിലും ശില്‍പ്പകലയിലുമുള്ള മികവിന്റെ അടിസ്ഥാനത്തില്‍ 1980 ല്‍ അമേരിക്കയിലെ ഇന്റര്‍നാഷനല്‍ ബുക്ക് പ്രൊജക്ട് അവാര്‍ഡും 1994 ല്‍ കേന്ദ്രകരകൗശല വികസന കോര്‍പറേഷന്റെ ശില്‍പ്പകല്ക്കുള്ള ദേശീയ അവാര്‍ഡ്, 1980 ല്‍ ചിത്രകലക്കുള്ള കേരള ലളിതകലാ അക്കാദമിയുടെ സ്വര്‍ണമെഡല്‍, 1995ല്‍ ചിത്രകലക്ക് ആര്‍ട്ടിസ്റ്റ് കെ.രാമനുണ്ണിത്താന്‍ ട്രസ്റ്റിന്റെ അവാര്‍ഡ്, ഇംഗ്ലണ്ടിലെ ഗാന്ധി മ്യൂസിയം ഫെലോഷിപ്പ് എന്നിവ ലഭിച്ചു. 1996ല്‍ ബഹുമുഖ പ്രതിഭയെന്ന നിലയില്‍ ഗ്രാമശ്രീ അവാര്‍ഡ് ലഭിച്ചു. കൊടുമണ്‍ ചിലന്തി അമ്പലത്തിലെ ശക്തിഭദ്ര പ്രതിമയുടെ അനാച്ഛാദന വേളയില്‍ ശില്‍പ്പിയായ രാജന് ഉത്രാടം തിരുനാള്‍ മാര്‍ത്തണ്ഡവര്‍മ്മ മഹാരാജാവ് ശില്‍പ്പകലാനിധി പട്ടം നല്‍കി ആദരിച്ചു. കെ.കെ. തങ്കമണിയാണ് ഭാര്യ. മക്കള്‍: താര, വിഷ്ണു.

 

LIVE NEWS - ONLINE

 • 1
  45 mins ago

  പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

 • 2
  2 hours ago

  കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

 • 3
  14 hours ago

  പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

 • 4
  17 hours ago

  പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

 • 5
  23 hours ago

  ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

 • 6
  1 day ago

  നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

 • 7
  1 day ago

  വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

 • 8
  2 days ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 9
  2 days ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു