Tuesday, November 20th, 2018

കൃത്രിമ പൊട്ടറ്റോ ക്രിസ്പ്‌സ് വിപണി കയ്യടക്കുന്നു

കൃത്രിമ പൊട്ടറ്റോ ക്രിസ്പ്‌സ് വിപണി കയ്യടക്കുന്നു. ‘ചിപ്‌സ് ‘വിപണി പൊടിപൊടിക്കുന്ന സംസ്ഥാനത്ത് വിദേശ കമ്പനികളാണ് പൊട്ടറ്റോ ക്രിസ്പ്‌സുകള്‍ വിപണിയിലെത്തിക്കുന്നത്. അമേരിക്കന്‍ കമ്പനികളുടെ ലൈസന്‍സില്‍ നിര്‍മ്മിച്ച് മലേഷ്യയില്‍ നിന്നാണ് ഇപ്പോള്‍ കൂടുതലെത്തിക്കുന്നത്. കൗമാരക്കാരെ സ്വാദിന്റെ ലഹരിക്കടിമയാക്കുകയാണ് ഇതിലൂടെ അമേരിക്കന്‍ കമ്പനിയുടെ ലക്ഷ്യം. മൂന്നുനാലെണ്ണമെടുത്തു കഴിച്ചാല്‍പ്പിന്നെ ഏറെ നേരത്തേക്ക് വിശപ്പും ദാഹവുമുണ്ടാകില്ല. നല്ല വിലയാണെങ്കിലും മനസുകള്‍ കീഴടക്കുകയാണ് ഏഴാംകടലിനക്കരെ നിന്നുള്ള ഈ പൊട്ടറ്റോ ക്രിസ്പസുകള്‍. സാധാരണ ചിപ്‌സുണ്ടാക്കുന്നത് കിഴങ്ങ്, കായ് വര്‍ഗങ്ങള്‍ എന്നിവ അരിഞ്ഞെടുത്താണ്. ക്രിസ്പ്‌സ് നേരിട്ട് കിഴങ്ങില്‍ നിന്നല്ല. … Continue reading "കൃത്രിമ പൊട്ടറ്റോ ക്രിസ്പ്‌സ് വിപണി കയ്യടക്കുന്നു"

Published On:Jul 10, 2017 | 2:38 pm

കൃത്രിമ പൊട്ടറ്റോ ക്രിസ്പ്‌സ് വിപണി കയ്യടക്കുന്നു. ‘ചിപ്‌സ് ‘വിപണി പൊടിപൊടിക്കുന്ന സംസ്ഥാനത്ത് വിദേശ കമ്പനികളാണ് പൊട്ടറ്റോ ക്രിസ്പ്‌സുകള്‍ വിപണിയിലെത്തിക്കുന്നത്. അമേരിക്കന്‍ കമ്പനികളുടെ ലൈസന്‍സില്‍ നിര്‍മ്മിച്ച് മലേഷ്യയില്‍ നിന്നാണ് ഇപ്പോള്‍ കൂടുതലെത്തിക്കുന്നത്. കൗമാരക്കാരെ സ്വാദിന്റെ ലഹരിക്കടിമയാക്കുകയാണ് ഇതിലൂടെ അമേരിക്കന്‍ കമ്പനിയുടെ ലക്ഷ്യം. മൂന്നുനാലെണ്ണമെടുത്തു കഴിച്ചാല്‍പ്പിന്നെ ഏറെ നേരത്തേക്ക് വിശപ്പും ദാഹവുമുണ്ടാകില്ല. നല്ല വിലയാണെങ്കിലും മനസുകള്‍ കീഴടക്കുകയാണ് ഏഴാംകടലിനക്കരെ നിന്നുള്ള ഈ പൊട്ടറ്റോ ക്രിസ്പസുകള്‍.
സാധാരണ ചിപ്‌സുണ്ടാക്കുന്നത് കിഴങ്ങ്, കായ് വര്‍ഗങ്ങള്‍ എന്നിവ അരിഞ്ഞെടുത്താണ്. ക്രിസ്പ്‌സ് നേരിട്ട് കിഴങ്ങില്‍ നിന്നല്ല. 50 ശതമാനം പൊട്ടറ്റോ ചേര്‍ത്തിട്ടുണ്ടെന്നാണ് അറിയിപ്പെങ്കിലും പൊടിയാണ്. സിന്തറ്റിക്കാണെന്ന് മനസിലാവുകയുമില്ല. രുചിയുടെ ലഹരിയിലാറാടിക്കാന്‍ പെരിപെരി, ചില്ലി ചൈനീസ്, ക്രീം ആന്‍ഡ് ഒണിയന്‍ തുടങ്ങിയ നൂറ്റമ്പതിലേറെ രുചികളിലാണ് മാര്‍ക്കറ്റിലെത്തുന്നത്. ചേരുവകള്‍ നിയമപ്രകാരം പ്രിന്റ് ചെയ്തിട്ടുണ്ടെങ്കിലും പലതും എന്താണെന്ന് കമ്പനിക്കേ അറിയൂ. പൗഡര്‍ ടിന്നുപോലത്തെ കണ്ടെയ്‌നറിലടച്ച 110 ഗ്രാം പാക്കറ്റിന് 99 രൂപയാണ്. ഇതാണ് കൂടുതല്‍ വിറ്റുപോകുന്നത്. 165 ഗ്രാമിന്റേതിന് 240 രൂപ . കാര്‍ഡ് ബോര്‍ഡ് ടിന്നില്‍ പ്ലേറ്റ് പോലെയാണ് ക്രിസ്പ്‌സ് അടുക്കി വച്ചിരിക്കുന്നത്.

 

LIVE NEWS - ONLINE

  • 1
    10 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    10 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    13 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    16 hours ago

    ശബരിമല കത്തിക്കരുത്

  • 5
    17 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    17 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    17 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    19 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    19 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’