Tuesday, September 18th, 2018

ആലപ്പുഴയില്‍ ലളിതകലാ അക്കാദമി ആര്‍ട് ഗ്യാലറി

      ആലപ്പുഴ: ആലപ്പുഴയില്‍ ലളിതകലാ അക്കാദമി ആര്‍ട് ഗ്യാലറി പ്രവര്‍ത്തനം തുടങ്ങി. നഗരചത്വരത്തോടു ചേര്‍ന്ന് എഴുലക്ഷം രൂപ ചെലവിട്ടാണ് അക്കാദമി ആര്‍ട് ഗ്യാലറി ഒരുക്കിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ കലാകാരന്‍മാരെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആര്‍ട്ട് ഗ്യാലറി തുടങ്ങുന്നത്. മന്ത്രി കെ.സി.ജോസഫ് ഗ്യാലറി നഗരത്തിന് സമര്‍പ്പിച്ചു. കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ പൊതുവേദിയില്ലാതിരുന്ന ആലപ്പുഴയിലെ കലാകാരന്‍മാര്‍ക്കിടയിലേക്കാണ് സാംസ്‌കാരിക വകുപ്പും ലളിതകലാ അക്കാദമിയും ചേര്‍ന്ന് ആര്‍ട് ഗ്യാലറിയുമായെത്തിയത്. കെ.സി.എസ്. പണിക്കര്‍ മുതല്‍ കെ.കെ.ഹെബ്ബാര്‍ വരെ നീളുന്ന രാജ്യത്തെ പ്രമുഖരായ ഇരുപത്തിയൊന്ന് ചിത്രകാരന്‍മാരുടെ … Continue reading "ആലപ്പുഴയില്‍ ലളിതകലാ അക്കാദമി ആര്‍ട് ഗ്യാലറി"

Published On:Oct 8, 2013 | 11:54 am

Art Gallery

 

 

 

ആലപ്പുഴ: ആലപ്പുഴയില്‍ ലളിതകലാ അക്കാദമി ആര്‍ട് ഗ്യാലറി പ്രവര്‍ത്തനം തുടങ്ങി. നഗരചത്വരത്തോടു ചേര്‍ന്ന് എഴുലക്ഷം രൂപ ചെലവിട്ടാണ് അക്കാദമി ആര്‍ട് ഗ്യാലറി ഒരുക്കിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ കലാകാരന്‍മാരെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആര്‍ട്ട് ഗ്യാലറി തുടങ്ങുന്നത്. മന്ത്രി കെ.സി.ജോസഫ് ഗ്യാലറി നഗരത്തിന് സമര്‍പ്പിച്ചു. കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ പൊതുവേദിയില്ലാതിരുന്ന ആലപ്പുഴയിലെ കലാകാരന്‍മാര്‍ക്കിടയിലേക്കാണ് സാംസ്‌കാരിക വകുപ്പും ലളിതകലാ അക്കാദമിയും ചേര്‍ന്ന് ആര്‍ട് ഗ്യാലറിയുമായെത്തിയത്. കെ.സി.എസ്. പണിക്കര്‍ മുതല്‍ കെ.കെ.ഹെബ്ബാര്‍ വരെ നീളുന്ന രാജ്യത്തെ പ്രമുഖരായ ഇരുപത്തിയൊന്ന് ചിത്രകാരന്‍മാരുടെ രചനകളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. തുച്ഛമായ ഫീസൊടുക്കിയാല്‍ കലാപ്രദര്‍ശനങ്ങള്‍ക്കായി ഗ്യാലറി കലാകാരന്‍മാര്‍ക്ക് വിട്ടുനല്‍കും. ഞായറാഴ്ചയൊഴികെയുളള ദിവസങ്ങളില്‍ രാവിലെ പതിനൊന്ന് മുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഗ്യാലറിയുടെ പ്രവര്‍ത്തനം.

 

LIVE NEWS - ONLINE

  • 1
    16 mins ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 2
    3 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 3
    4 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 4
    6 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 5
    6 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 6
    7 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 7
    7 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

  • 8
    7 hours ago

    ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്

  • 9
    8 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു