Wednesday, February 20th, 2019

കേശസംരക്ഷണത്തിന് ആര്യവേപ്പിന്റെ ഇല..

ആര്യവേപ്പിലയിട്ട വെള്ളം കൊണ്ട് മുടി കഴുകുന്നത് നല്ലതാണ്.

Published On:Aug 25, 2017 | 9:46 am

പെണ്ണിന്റെ ഐശ്വര്യം എന്നത് നീളമുളള കേശമാണെന്നാണ് പൊതുവേ പറയുന്നത്. അങ്ങനെയുള്ള പെണ്‍കുട്ടികളെ കാണുമ്പോള്‍ എല്ലാവരും ഒന്ന് നോക്കിപോകും. എന്നാല്‍ കേശസംരക്ഷണം എന്നത് പെണ്‍കുട്ടികള്‍ നേരിടുന്ന വന്‍ വെല്ലുവിളിയാണ്. മുടി കൊഴിയല്‍, താരന്‍, അകാല നര, എന്നിവ എല്ലാവരും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രധാന പ്രശ്‌നങ്ങളാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ് ആര്യവേപ്പിന്റെ ഇല. ഒട്ടുമിക്ക വീട്ടു മുറ്റത്തും ഉണ്ടാകുന്ന ആര്യവേപ്പ് കേശസംരക്ഷണത്തിന് അത്യുത്തമം. താരന്‍ അകറ്റാന്‍ ഏറ്റവും ഫലപ്രദമായതാണ് ആര്യവേപ്പിന്റെ ഇല
വേപ്പിലയുടെ ഇലകള്‍ വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുക രാത്രി മുഴുവന്‍ വെള്ളം ഇങ്ങനെ വച്ചതിനു ശേഷം, രാവിലെ മുടി കഴുകാന്‍ ഉപയോഗിക്കുക. ഇങ്ങനെ ചെയ്യുന്നത് താരനകറ്റാനും മുടിക്ക് തിളക്കം കിട്ടാനും സഹായ്ക്കുന്നു.ആര്യവേപ്പില അരച്ചതില്‍ നാരങ്ങാ നീര് ചേര്‍ത്ത് മിക്‌സാക്കിയതിനു ശേഷം തലയില്‍ തേച്ചു പിടിപ്പിക്കുക അകാല നര ഇല്ലാതാക്കാന്‍ സഹായ്ക്കുന്നു. തലയില്‍ ചൂട് അനുഭവപ്പെടുമ്പോള്‍ ആര്യവേപ്പില പയോഗിക്കുന്നത് നല്ലതാണ്. അതിന് കുറച്ച് തൈര് എടുത്ത് വേപ്പിലയും ചേര്‍ത്ത് അരച്ചെടുത്തതിന് ശേഷം തലയില്‍ തേച്ചു പിടിപ്പിക്കുക, ഇത് തലയോട്ടിയെ തണുപ്പിക്കുന്നു. വേപ്പില കൊണ്ട് വീട്ടില്‍ തന്നെ ഹയര്‍പാക്ക് ഉണ്ടാക്കാം. വേപ്പില വെള്ളത്തിലിട്ട് തിളപ്പിക്കുക രാത്രി മുഴുവന്‍ വച്ചതിനു ശേഷം അരച്ച് പേസ്റ്റ് രൂപത്തിലാക്കുക, ഇതില്‍ അല്‍പം തേന്‍ ചേര്‍ത്ത് മുടിയില്‍ തേക്കാം. മുടിക്ക് തിളക്കവും ഒപ്പം നല്ല കറുപ്പും നല്‍കുന്നു. വേപ്പെണ്ണ എല്ലാവര്‍ക്കും സുപരിചിതമാണ്. മുടിക്ക് മാത്രമല്ല കൈകാല്‍ കടച്ചിലിനും നല്ലതാണ്. ഇതും വീട്ടില്‍ ഉണ്ടാക്കാവുന്നതാണ്. വെളിച്ചെണ്ണയില്‍ ആര്യവേപ്പിലയിട്ട് കാച്ചിയാല്‍ മതി. ഇത് മുടിക്ക് തിളക്കവും, താരനകറ്റാനും സഹായ്ക്കുന്നു.
മുടി എല്ലാവര്‍ക്കും പ്രിയമാണെങ്കിലും അതിനെ നല്ലതു പോലെ സംരക്ഷിക്കാന്‍ ആരും ശ്രമിക്കുന്നില്ല. നീളമുള്ള മുടി എന്നല്ല. തിളക്കമാര്‍ന്ന മുടിയാണ് എല്ലാവര്‍ക്കും ആകര്‍ഷണം. കൃത്യമായ പരിപാലനവും, സംരക്ഷണവും നല്‍കിയാല്‍ മുടിക്ക് നല്ല ഭംഗിയും തിളക്കവും കിട്ടും.

LIVE NEWS - ONLINE

  • 1
    2 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    3 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    5 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    7 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    8 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    10 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    12 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    12 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    12 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു