Wednesday, November 14th, 2018

കവര്‍ച്ചാകേസില്‍ 15വര്‍ഷത്തിനുശേഷം പിടികിട്ടാപുള്ളി അറസ്റ്റില്‍

  കണ്ണൂര്‍: കവര്‍ച്ചാകേസുകളില്‍ പോലീസ് പിടിയിലായി ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്ന പ്രതിയെ 15വര്‍ഷനത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തു. മരക്കാര്‍കണ്ടി വെറ്റിലപ്പള്ളിയിലെ കിടാവിന്റെവിട റിഷാദ് എന്ന അല്ലാച്ചി റിഷാദിനെ(36)യാണ് കാഞ്ഞങ്ങാട് നിന്നും ടൗണ്‍ സി ഐ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2002 ജൂണ്‍ 8ന് ധനലക്ഷ്മി ആശുപത്രിക്കടുത്തുള്ള ലതീഷിന്റെ വീട്ടില്‍ നിന്ന് പതിനായിരം രൂപയും ആനയിടുക്കിലെ റസിമന്‍സിലില്‍ നിന്നും രണ്ടരപവന്‍ തൂക്കമുള്ള താലിമാല, വാച്ചുകള്‍, പണം എന്നിവയും കവര്‍ച്ച നടത്തിയ കേസിലാണ് റിഷാദ് ടൗണ്‍ … Continue reading "കവര്‍ച്ചാകേസില്‍ 15വര്‍ഷത്തിനുശേഷം പിടികിട്ടാപുള്ളി അറസ്റ്റില്‍"

Published On:Jul 26, 2017 | 1:12 pm

 

കണ്ണൂര്‍: കവര്‍ച്ചാകേസുകളില്‍ പോലീസ് പിടിയിലായി ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്ന പ്രതിയെ 15വര്‍ഷനത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തു. മരക്കാര്‍കണ്ടി വെറ്റിലപ്പള്ളിയിലെ കിടാവിന്റെവിട റിഷാദ് എന്ന അല്ലാച്ചി റിഷാദിനെ(36)യാണ് കാഞ്ഞങ്ങാട് നിന്നും ടൗണ്‍ സി ഐ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2002 ജൂണ്‍ 8ന് ധനലക്ഷ്മി ആശുപത്രിക്കടുത്തുള്ള ലതീഷിന്റെ വീട്ടില്‍ നിന്ന് പതിനായിരം രൂപയും ആനയിടുക്കിലെ റസിമന്‍സിലില്‍ നിന്നും രണ്ടരപവന്‍ തൂക്കമുള്ള താലിമാല, വാച്ചുകള്‍, പണം എന്നിവയും കവര്‍ച്ച നടത്തിയ കേസിലാണ് റിഷാദ് ടൗണ്‍ പോലീസിന്റെ പിടിയിലാകുന്നത്.
കോടതിയില്‍ നിന്ന് ജാമ്യത്തിലിറങ്ങിയശേഷം ഗള്‍ഫിലേക്ക് മുങ്ങിയ പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പ്രതിയെ കണ്ടെത്താനായി വെത്തിലപ്പള്ളിയിലെ വീട്ടില്‍ നിരവധി തവണ പോലീസെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടയില്‍ നിഷാദ് നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്കിടയിലാണ് കാഞ്ഞങ്ങാട്ടുനിന്നും ഇയാളെ കണ്ടെത്തിയത്. ഇവിടെ ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു റിഷാദ്. കാഞ്ഞങ്ങാട് നിന്ന് അജ്മീറിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടയിലാണ് ഇന്നലെ പോലീസ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് റിമാന്റ് ചെയ്തു. അഡീഷനല്‍ എസ് ഐ ടി കെ രാധാകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബാബുപ്രസാദ്, രജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

LIVE NEWS - ONLINE

  • 1
    1 min ago

    ജിദ്ദ സര്‍വിസ് വൈകല്‍; ഡയറക്ടറും കത്ത് നല്‍കി

  • 2
    9 mins ago

    വലിയ വിമാനങ്ങളുടെ സര്‍വിസിനൊരുങ്ങി കരിപ്പൂര്‍

  • 3
    11 mins ago

    ശബരിമല: ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും

  • 4
    24 mins ago

    കേന്ദ്രം ഭരിക്കുന്നവര്‍ നെഹ്‌റുവിന് അപമാനം: സോണിയാഗാന്ധി

  • 5
    34 mins ago

    ലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടത് സുപ്രീം കോടതി റദ്ദാക്കി

  • 6
    2 hours ago

    പ്രണയ വിവാഹത്തിന് വിസമ്മതിച്ച കാമുകിയുടെ മാതാവിനെ കുത്തികൊന്നു

  • 7
    17 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 8
    18 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 9
    19 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം