Wednesday, July 24th, 2019

കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് മോഷണക്കേസില്‍ അറസ്റ്റില്‍

ഇടുക്കി: കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങി ക്രൈം ബ്രാഞ്ചിന്റെ ചോദ്യംചെയ്യലിനിടെ മുങ്ങിയ യുവാവ് ബൈക്ക് മോഷണക്കേസില്‍ അറസ്റ്റില്‍. ഉപ്പുതറ കൈതപ്പതാല്‍ പള്ളാത്തുശേരില്‍ അഖില്‍ കൃഷ്ണനെ(18)യാണ് മോഷണ ബൈക്കുമായി വാഗമണ്‍ ഔട്ട് പോസ്റ്റിലെ പൊലീസുകാര്‍ പിടികൂടിയത്. അയല്‍വാസിയും സുഹൃത്തുമായ അത്തിക്കല്‍ ജോജോ(25)യെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ അഖിലിനെ പ്രായപൂര്‍ത്തിയാവാത്തതിനെത്തുടര്‍ന്ന് ജുവനൈല്‍ ഹോമിലാണു പാര്‍പ്പിച്ചിരുന്നത്. പിന്നീട് അവിടെനിന്നു ജാമ്യത്തിലിറങ്ങി. ഇതിനിടെ കേസന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. ക്രൈം ബ്രാഞ്ച് ചോദ്യംചെയ്യലിനു വിളിപ്പിച്ച അഖില്‍ സെപ്റ്റംബര്‍ മൂന്നിന് ഊണുകഴിക്കാനായി പുറത്തു പോയതിനുശേഷം കടന്നുകളയുകയായിരുന്നു. ഇയാളെ … Continue reading "കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് മോഷണക്കേസില്‍ അറസ്റ്റില്‍"

Published On:Jan 27, 2014 | 12:22 pm

ഇടുക്കി: കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങി ക്രൈം ബ്രാഞ്ചിന്റെ ചോദ്യംചെയ്യലിനിടെ മുങ്ങിയ യുവാവ് ബൈക്ക് മോഷണക്കേസില്‍ അറസ്റ്റില്‍. ഉപ്പുതറ കൈതപ്പതാല്‍ പള്ളാത്തുശേരില്‍ അഖില്‍ കൃഷ്ണനെ(18)യാണ് മോഷണ ബൈക്കുമായി വാഗമണ്‍ ഔട്ട് പോസ്റ്റിലെ പൊലീസുകാര്‍ പിടികൂടിയത്. അയല്‍വാസിയും സുഹൃത്തുമായ അത്തിക്കല്‍ ജോജോ(25)യെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ അഖിലിനെ പ്രായപൂര്‍ത്തിയാവാത്തതിനെത്തുടര്‍ന്ന് ജുവനൈല്‍ ഹോമിലാണു പാര്‍പ്പിച്ചിരുന്നത്. പിന്നീട് അവിടെനിന്നു ജാമ്യത്തിലിറങ്ങി.
ഇതിനിടെ കേസന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. ക്രൈം ബ്രാഞ്ച് ചോദ്യംചെയ്യലിനു വിളിപ്പിച്ച അഖില്‍ സെപ്റ്റംബര്‍ മൂന്നിന് ഊണുകഴിക്കാനായി പുറത്തു പോയതിനുശേഷം കടന്നുകളയുകയായിരുന്നു. ഇയാളെ കാണ്‍മാനില്ലെന്നുകാട്ടി പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം വാഗമണ്‍ ടൗണിലൂടെ സംശയാസ്പദമായ രീതിയില്‍ ചുറ്റിക്കറങ്ങിയ യുവാവിനെ പൊലീസ് ചോദ്യംചെയ്തപ്പോഴാണ് കൊലക്കേസ് പ്രതിയായ അഖില്‍ ആണ് ഇതെന്നു വെളിവായത്. തന്റെ കൈവശമുള്ളത് ഒറ്റപ്പാലത്തുനിന്നു മോഷ്ടിച്ച ബൈക്കാണെന്ന് ഇയാള്‍ സമ്മതിച്ചു.
അഖിലിനെ കോടതി റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    19 mins ago

    തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

  • 2
    22 mins ago

    എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

  • 3
    37 mins ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

  • 4
    1 hour ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 5
    1 hour ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 6
    2 hours ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 7
    3 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 8
    3 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    3 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല