Friday, January 18th, 2019

വാഹന മോഷണ സംഘത്തലവന്‍ അറസ്റ്റില്‍

പാലക്കാട്: വാഹന മോഷണ സംഘത്തലവന്‍ അറസ്റ്റില്‍. തമിഴ്‌നാട് കര്‍ണ്ണാടക അതിര്‍ത്തി അനക്കല്‍ സ്വദേശി തൗഫീഖ് ഖാന്‍(25)എന്നയാളെയാണ് സാഹസികമായി കര്‍ണാടകയില്‍ വച്ച് പിടിയിലായത്. ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശി സാദിഖ് എന്നയാളുടെ ഇന്നോവ കാര്‍ വാങ്ങുവാന്‍ എന്ന വ്യാജേന രണ്ടുപേര്‍ എത്തി വാഹനം ഇയാള്‍ കണ്ണുവെട്ടിച്ച് കടത്തി കൊണ്ട് പോവുകയായിരുന്നു. ഈ കേസിന്റെ അന്വേഷണവുമായി പ്രത്യേക സംഘം തമിഴ്‌നാട്, കര്‍ണ്ണാടക, വയനാട് എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ സംഘം ഇതു പോലെ ഒറ്റപ്പാലം മണ്ണൂര്‍ ഭാഗത്ത് നിന്നും ഒരു കിഡ് കാര്‍ … Continue reading "വാഹന മോഷണ സംഘത്തലവന്‍ അറസ്റ്റില്‍"

Published On:Sep 12, 2018 | 8:08 am

പാലക്കാട്: വാഹന മോഷണ സംഘത്തലവന്‍ അറസ്റ്റില്‍. തമിഴ്‌നാട് കര്‍ണ്ണാടക അതിര്‍ത്തി അനക്കല്‍ സ്വദേശി തൗഫീഖ് ഖാന്‍(25)എന്നയാളെയാണ് സാഹസികമായി കര്‍ണാടകയില്‍ വച്ച് പിടിയിലായത്. ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശി സാദിഖ് എന്നയാളുടെ ഇന്നോവ കാര്‍ വാങ്ങുവാന്‍ എന്ന വ്യാജേന രണ്ടുപേര്‍ എത്തി വാഹനം ഇയാള്‍ കണ്ണുവെട്ടിച്ച് കടത്തി കൊണ്ട് പോവുകയായിരുന്നു. ഈ കേസിന്റെ അന്വേഷണവുമായി പ്രത്യേക സംഘം തമിഴ്‌നാട്, കര്‍ണ്ണാടക, വയനാട് എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ സംഘം ഇതു പോലെ ഒറ്റപ്പാലം മണ്ണൂര്‍ ഭാഗത്ത് നിന്നും ഒരു കിഡ് കാര്‍ ഇതേ രീതിയില്‍ കടത്തിയതു മനസിലായി. മോഷണം പോയ രണ്ട് വാഹനവും കണ്ടെത്തി കേരളത്തില്‍ എത്തിച്ചു. ഒറ്റപ്പാലം മേഖലയില്‍ നിന്നുള്ള കാര്‍ നമ്പര്‍ മാറ്റി വില്‍പനക്കും, ഇന്നോവ കാര്‍ പൊളിച്ചുവില്‍ക്കാനുമായിരുന്നു പദ്ധതി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    9 hours ago

    എറണാകുളത്ത് അമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം

  • 2
    10 hours ago

    രാകേഷ് അസ്താന ഉള്‍പ്പെടെ നാല് സിബിഐ ഉദ്യോഗസ്ഥരുടെ സര്‍വീസ് കാലാവധി വെട്ടിക്കുറച്ചു

  • 3
    12 hours ago

    സമരം തുടരുമെന്ന് ആലപ്പാട് സമരസമിതി; ചര്‍ച്ച പരാജയം

  • 4
    12 hours ago

    അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി

  • 5
    14 hours ago

    പിണറായി സര്‍ക്കാറിന് പൈശാചിക സ്വഭാവം: കെ സുധാകരന്‍

  • 6
    16 hours ago

    കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കി

  • 7
    16 hours ago

    ആയിരം തവണ അലറി വിളിച്ചാലും ദൗത്യത്തില്‍ നിന്ന് പിന്മാറില്ല: കെഎം ഷാജി

  • 8
    17 hours ago

    ഗെയ്ല്‍ വാതകത്തിന് കാത്തിരിപ്പ്

  • 9
    19 hours ago

    രഞ്ജി ട്രോഫി…