Wednesday, September 26th, 2018

വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

വയനാട്: ബിദര്‍ക്കാടിനടുത്ത് ചെറുകുന്ന് സ്‌കൂളിന് സമീപത്തായി വീട്ടില്‍ നിന്നു വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഊട്ടി സ്വദേശി സെല്‍വരാജ്(46), ബിദര്‍ക്കാട് സ്വദേശി മുഹമ്മദ് ബാവ(40) എന്നിവരെ അമ്പലമൂല പോലീസ് അറസ്റ്റ് ചെയ്തു. വീടിനകത്ത് മൂന്ന് പ്ലാസ്റ്റിക്ക് ബാരലുകളിലായി 750 ലീറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളുമാണ് കണ്ടെത്തിയത്. കൂടാതെ വയനാട്ടിലുള്ളവരുടെ ആധാര്‍ കാര്‍ഡുകളും പട്ടയത്തിന്റെ പകര്‍പ്പുകളും വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ വയനാട് ജില്ലയിലെ കര്‍ഷകര്‍ക്ക് ബാങ്ക് വായ്പകള്‍ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയതായും ഇവരുടെ … Continue reading "വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു"

Published On:Aug 31, 2018 | 8:03 am

വയനാട്: ബിദര്‍ക്കാടിനടുത്ത് ചെറുകുന്ന് സ്‌കൂളിന് സമീപത്തായി വീട്ടില്‍ നിന്നു വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഊട്ടി സ്വദേശി സെല്‍വരാജ്(46), ബിദര്‍ക്കാട് സ്വദേശി മുഹമ്മദ് ബാവ(40) എന്നിവരെ അമ്പലമൂല പോലീസ് അറസ്റ്റ് ചെയ്തു. വീടിനകത്ത് മൂന്ന് പ്ലാസ്റ്റിക്ക് ബാരലുകളിലായി 750 ലീറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളുമാണ് കണ്ടെത്തിയത്. കൂടാതെ വയനാട്ടിലുള്ളവരുടെ ആധാര്‍ കാര്‍ഡുകളും പട്ടയത്തിന്റെ പകര്‍പ്പുകളും വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ വയനാട് ജില്ലയിലെ കര്‍ഷകര്‍ക്ക് ബാങ്ക് വായ്പകള്‍ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയതായും ഇവരുടെ പേരില്‍ പരാതിയുണ്ട്. ഈ പരാതികളും പോലീസ് അനേ്വാഷിക്കുന്നുണ്ട്. മലപ്പുറം സ്വദേശിയായി വിമുക്തഭടനും കേസില്‍ പ്രതിയാണ്. മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    9 mins ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 2
    3 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 3
    4 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 4
    4 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 5
    4 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 6
    4 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    4 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 8
    4 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 9
    5 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു