Friday, September 21st, 2018

വീട്ടമ്മയുടെ കൈയിലെ വള തട്ടിയെടുക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

കോട്ടയം: ചിങ്ങവനത്ത് വീട്ടമ്മയുടെ കൈയിലെ വള തട്ടിയെടുക്കാന്‍ ശ്രമിച്ച ചിങ്ങവനം സ്വദേശികളായ രണ്ടു പേരെ ഈസ്റ്റ് സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തടഞ്ഞു നിറുത്തി വള തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവര്‍ ബഹളം വച്ചതോടെ ഇരുവരും ബൈക്കില്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഇടക്ക് വച്ച് പെട്രോള്‍ തീര്‍ന്നു. തുടര്‍ന്നു ബൈക്ക് … Continue reading "വീട്ടമ്മയുടെ കൈയിലെ വള തട്ടിയെടുക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍"

Published On:Jul 25, 2018 | 8:05 am

കോട്ടയം: ചിങ്ങവനത്ത് വീട്ടമ്മയുടെ കൈയിലെ വള തട്ടിയെടുക്കാന്‍ ശ്രമിച്ച ചിങ്ങവനം സ്വദേശികളായ രണ്ടു പേരെ ഈസ്റ്റ് സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തടഞ്ഞു നിറുത്തി വള തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവര്‍ ബഹളം വച്ചതോടെ ഇരുവരും ബൈക്കില്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഇടക്ക് വച്ച് പെട്രോള്‍ തീര്‍ന്നു. തുടര്‍ന്നു ബൈക്ക് റോഡില്‍ ഉപേക്ഷിച്ച ശേഷം ഓടിരക്ഷപ്പെട്ടു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സിഐയും സംഘവും നടത്തിയ പരിശോധനയില്‍ ബൈക്ക് ചിങ്ങവനം സ്വദേശികളുടേതാണെന്ന് കണ്ടെത്തി. ബൈക്ക് നമ്പര്‍ ചിങ്ങവനം എസ്‌ഐ അനൂപ് സിനായര്‍ക്ക് കൈമാറി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ മറിയപ്പള്ളിയില്‍ നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

 

LIVE NEWS - ONLINE

  • 1
    35 mins ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    2 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    4 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    4 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    6 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    7 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    11 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    12 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    12 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി