Monday, July 22nd, 2019

പണം തട്ടിയെടുത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

റാന്നി : കാല്‍നടയാത്രക്കാരനില്‍ നിന്നും പണം തട്ടിയെടുത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. സംഭവവുമായി ബന്ധപ്പെട്ട് കൊറ്റനാട് വൃന്ദാവനം വട്ടക്കുന്നേല്‍ ഷൈജു മാത്യു(29)വിനെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. ഇടവഴിയിലൂടെ നടന്നുപോയ ഐത്തല താഴേക്കൂറ്റ് സഹദേവന്‍ ആശാരിയെ അടിച്ചുവീഴ്ത്തി ഇയാളുടെ പോക്കറ്റില്‍നിന്നും 9,000 രൂപ തട്ടിയെടുത്തുവെന്ന് പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഇട്ടിയപ്പാറ കോളേജ് റോഡില്‍നിന്നും ഐത്തല റോഡിലേക്ക് ഇടവഴിയിലൂടെ നടന്നു പോകുമ്പോള്‍ പിന്നിലൂടെയെത്തിയ ഷൈജു സഹദേവന്റെ കരണത്തടിച്ച് വീഴ്ത്തുകയും പോക്കറ്റില്‍നിന്നും 9,000 രൂപ … Continue reading "പണം തട്ടിയെടുത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍"

Published On:Jul 21, 2018 | 8:02 am

റാന്നി : കാല്‍നടയാത്രക്കാരനില്‍ നിന്നും പണം തട്ടിയെടുത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. സംഭവവുമായി ബന്ധപ്പെട്ട് കൊറ്റനാട് വൃന്ദാവനം വട്ടക്കുന്നേല്‍ ഷൈജു മാത്യു(29)വിനെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. ഇടവഴിയിലൂടെ നടന്നുപോയ ഐത്തല താഴേക്കൂറ്റ് സഹദേവന്‍ ആശാരിയെ അടിച്ചുവീഴ്ത്തി ഇയാളുടെ പോക്കറ്റില്‍നിന്നും 9,000 രൂപ തട്ടിയെടുത്തുവെന്ന് പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഇട്ടിയപ്പാറ കോളേജ് റോഡില്‍നിന്നും ഐത്തല റോഡിലേക്ക് ഇടവഴിയിലൂടെ നടന്നു പോകുമ്പോള്‍ പിന്നിലൂടെയെത്തിയ ഷൈജു സഹദേവന്റെ കരണത്തടിച്ച് വീഴ്ത്തുകയും പോക്കറ്റില്‍നിന്നും 9,000 രൂപ തട്ടിയെടുത്തെന്നും സഹദേവന്‍ റാന്നി സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പട്രോളിങ്ങിനിടെ പോലീസ് എസ്‌സി സ്‌കൂളിന് സമീപം മദ്യപിച്ച് ലക്കുകെട്ട് കിടക്കുന്ന ഷൈജുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് റാന്നി എസ്‌ഐ അനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    6 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 2
    12 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 3
    13 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 4
    13 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 5
    13 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 6
    14 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 7
    14 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 8
    15 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 9
    16 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു