കോട്ടയം: പൊന്‍കുന്നം വീടിന്റെ പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ അന്യസംസ്ഥാന തൊഴിലാളി പോലീസ് ജീപ്പില്‍ നിന്ന് രക്ഷപെട്ടു. പിന്നീട് കൂടെയുള്ളവര്‍ പിടികൂടി സ്റ്റേഷനിലെത്തിച്ചെങ്കിലും അവരെയും ഇയാള്‍ ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബംഗാള്‍ സ്വദേശിയായ തൊഴിലാളി നബിജിത് ബ്രഹ്മന(38)യെ പൊന്‍കുന്നം പോലീസ് കസ്റ്റഡിയിലെടുത്തു. നബിജിത് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സൂപ്രവൈസര്‍ ഷിബു(43), തൊഴിലാളിയായ വിനയദാസ്(38) എന്നിവരെയാണിയാള് സ്റ്റേഷന് മുമ്പില്‍ പൈപ്പ് കൊണ്ട് ആക്രമിച്ചത്. ഇരുവരും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാരല്‍ റീകണ്ടീഷനിംഗ് സ്ഥാപനത്തില്‍ ജോലിക്കെത്തിയ ഇയാള്‍ മാനസികാസ്വാസ്ഥ്യം … Continue reading "അന്യസംസ്ഥാന തൊഴിലാളി പിടിയില്‍"