Saturday, February 23rd, 2019

യുവതികളോട് അശ്ലീലം പറഞ്ഞയാള്‍ അറസ്റ്റില്‍

കൊല്ലം: ഇരുചക്രവാഹനത്തില്‍ പോകുകുകയായിരുന്ന യുവതികളെ ബൈക്കില്‍ പിന്തുടര്‍ന്ന് അശ്ലീലം പറഞ്ഞയാള്‍ പിടിയില്‍. രാമകുളങ്ങര സൗഹൃനഗര്‍ 136ല്‍ ഷിബു(33) ആണ് പിടിയിലായത്. ജില്ലാ ഫയര്‍ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് രാജിയെയും സുഹൃത്തിനെയുമാണ് അശ്ലീലം പറഞ്ഞ് അപമാനിച്ചത്. കൊല്ലം റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും അയല്‍വാസിക്കൊപ്പം തെക്കുംഭാഗത്തേക്ക് പോകുന്നതിനിടെ പ്രതി വെള്ളയിട്ടമ്പലം മുതല്‍ പിന്തുടര്‍ന്ന് അശ്ലീലം പറയുകയായിരുന്നു. ഗതാഗത നിയമങ്ങള്‍ എന്തെങ്കിലും തെറ്റിയതിന് ദേഷ്യപ്പെട്ടതാകാമെന്നാണ് യുവതികള്‍ ആദ്യം കരുതിയത്. എന്നാല്‍ വീണ്ടും അശ്ലീലപറിച്ചില്‍ തുടരുകയായിരുന്നു. രാമന്‍കുളങ്ങര ജംഗ്ഷനെത്തിയപ്പോള്‍ അപ്രത്യക്ഷനായ യുവാവ് വീണ്ടും … Continue reading "യുവതികളോട് അശ്ലീലം പറഞ്ഞയാള്‍ അറസ്റ്റില്‍"

Published On:Jul 19, 2018 | 8:01 am

കൊല്ലം: ഇരുചക്രവാഹനത്തില്‍ പോകുകുകയായിരുന്ന യുവതികളെ ബൈക്കില്‍ പിന്തുടര്‍ന്ന് അശ്ലീലം പറഞ്ഞയാള്‍ പിടിയില്‍. രാമകുളങ്ങര സൗഹൃനഗര്‍ 136ല്‍ ഷിബു(33) ആണ് പിടിയിലായത്. ജില്ലാ ഫയര്‍ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് രാജിയെയും സുഹൃത്തിനെയുമാണ് അശ്ലീലം പറഞ്ഞ് അപമാനിച്ചത്. കൊല്ലം റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും അയല്‍വാസിക്കൊപ്പം തെക്കുംഭാഗത്തേക്ക് പോകുന്നതിനിടെ പ്രതി വെള്ളയിട്ടമ്പലം മുതല്‍ പിന്തുടര്‍ന്ന് അശ്ലീലം പറയുകയായിരുന്നു. ഗതാഗത നിയമങ്ങള്‍ എന്തെങ്കിലും തെറ്റിയതിന് ദേഷ്യപ്പെട്ടതാകാമെന്നാണ് യുവതികള്‍ ആദ്യം കരുതിയത്. എന്നാല്‍ വീണ്ടും അശ്ലീലപറിച്ചില്‍ തുടരുകയായിരുന്നു. രാമന്‍കുളങ്ങര ജംഗ്ഷനെത്തിയപ്പോള്‍ അപ്രത്യക്ഷനായ യുവാവ് വീണ്ടും പിന്നാലെ കൂടി കാവനാട് വരെ പിന്തുടര്‍ന്ന് വീണ്ടും ശല്യപ്പെടുത്തുകയായിരുന്നു. യുവതികള്‍ ബൈക്കിന്റെ നമ്പര്‍ സഹിതം പോലീസ് കണ്‍ട്രോള്‍ റൂമിനും വനിതാ സെല്ലിനും നല്‍കിയ പരാതിയിലാണ് പ്രതി കുടുങ്ങിയത്. ബൈക്കിന്റെ രജിസ്റ്റര്‍ നമ്പരും കടന്നുപോയ വഴികളിലെ സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

LIVE NEWS - ONLINE

  • 1
    1 hour ago

    കോടിയേരി അതിരു കടക്കുന്നു: സുകുമാരന്‍ നായര്‍

  • 2
    2 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 3
    3 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 4
    3 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

  • 5
    3 hours ago

    അക്രമ സംഭവങ്ങളില്‍ അഞ്ചു കോടിയുടെ നഷ്ടം: പി. കരുണാകരന്‍ എം.പി

  • 6
    4 hours ago

    മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതി: കോടിയേരി

  • 7
    4 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 8
    4 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 9
    4 hours ago

    കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം