Wednesday, February 20th, 2019

യുവാവിന്റെ മുട്ടുകാല്‍ തല്ലിയൊടിച്ചു; അഞ്ചുപേര്‍ അറസ്റ്റില്‍

പാലക്കാട്: പണമിടപാട് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന്റെ മുട്ടുകാല്‍ തല്ലിയൊടിച്ച സംഘത്തിലെ അഞ്ചുപേര്‍ അറസ്റ്റില്‍. വടക്കന്തറ മുത്താന്‍ തറ സ്വദേശികളായ ജയന്‍(30), സന്തോഷ് എന്ന കുട്ടുമണി(32), പ്രസാദ് എന്ന വെള്ള(31), കൃഷ്ണപ്രസാദ് (35), പ്രസാദ് എന്ന പച്ച(28) എന്നിവരെയാണ് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തത്. മൂത്താന്‍തറ ശ്രീരാം പാളയം സ്വദേശി ജിഷ്ണു(23)വിന്റെ കാലാണ് സംഘം ഇരുമ്പ് വടികൊണ്ട് തല്ലിയൊടിച്ചത്. ബൈക്കില്‍ പോവുകയായിരുന്ന ജിഷ്ണുവിനെ ഇന്നലെ വൈകിട്ട് മനക്കല്‍ തൊടി എന്ന സ്ഥലത്തുവച്ചാണ് ആക്രമിച്ചത്. ജിഷ്ണു പാലക്കാട് … Continue reading "യുവാവിന്റെ മുട്ടുകാല്‍ തല്ലിയൊടിച്ചു; അഞ്ചുപേര്‍ അറസ്റ്റില്‍"

Published On:Jul 5, 2018 | 8:07 am

പാലക്കാട്: പണമിടപാട് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന്റെ മുട്ടുകാല്‍ തല്ലിയൊടിച്ച സംഘത്തിലെ അഞ്ചുപേര്‍ അറസ്റ്റില്‍. വടക്കന്തറ മുത്താന്‍ തറ സ്വദേശികളായ ജയന്‍(30), സന്തോഷ് എന്ന കുട്ടുമണി(32), പ്രസാദ് എന്ന വെള്ള(31), കൃഷ്ണപ്രസാദ് (35), പ്രസാദ് എന്ന പച്ച(28) എന്നിവരെയാണ് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തത്. മൂത്താന്‍തറ ശ്രീരാം പാളയം സ്വദേശി ജിഷ്ണു(23)വിന്റെ കാലാണ് സംഘം ഇരുമ്പ് വടികൊണ്ട് തല്ലിയൊടിച്ചത്. ബൈക്കില്‍ പോവുകയായിരുന്ന ജിഷ്ണുവിനെ ഇന്നലെ വൈകിട്ട് മനക്കല്‍ തൊടി എന്ന സ്ഥലത്തുവച്ചാണ് ആക്രമിച്ചത്. ജിഷ്ണു പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. എട്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. അഞ്ചു പ്രതികളെയും സംഭവസ്ഥലത്തുവച്ചു തന്നെ എസ്‌ഐ എസ് ഷമീറും സംഘവും കസ്റ്റഡിയിലെടുത്തു. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    54 mins ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    3 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    4 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    6 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    7 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    9 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    11 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    11 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    11 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു