Wednesday, September 19th, 2018

കട കുത്തിത്തുറന്ന് മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച; പ്രതി പിടിയില്‍

തൃശൂര്‍: ചാവക്കാട് പഞ്ചവടി സെന്ററില്‍ കട കുത്തിത്തുറന്ന് മൊബൈല്‍ ഫോണുകള്‍ കവര്‍ച്ചചെയ്ത കേസില്‍ യുവാവ് പിടിയിലായി. പൊന്നാനി കടവനാട് പുതുമാളിയേക്കല്‍ വീട്ടില്‍ തഫ്‌സീര്‍ യഹ്‌യയാണ് അറസ്റ്റിലായത്. കഴിഞ്ഞ 16നു രാത്രി എടക്കഴിയൂര്‍ പഞ്ചവടി സെന്ററിലെ അബ്ദുല്‍ ജലീലിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ക്കടയാണ് ഇയാള്‍ കുത്തിത്തുറന്നത്. വില്‍ക്കാന്‍ സൂക്ഷിച്ച അഞ്ച് മൊബൈല്‍ ഫോണുകളും കേടുതീര്‍ക്കാന്‍ വാങ്ങിയിരുന്ന രണ്ട് ഐ ഫോണുകളുമാണ് മോഷ്ടിച്ചത്. സംഭവത്തിനുശേഷം മോഷ്ടിച്ച ഫോണ്‍ വില്‍ക്കുന്നതിന് എറണാകുളം ചെറായിയിലുള്ള ഒരു മൊബൈല്‍ കടയില്‍ എത്തിയപ്പോള്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് കടയുടമ … Continue reading "കട കുത്തിത്തുറന്ന് മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച; പ്രതി പിടിയില്‍"

Published On:Jul 2, 2018 | 8:55 am

തൃശൂര്‍: ചാവക്കാട് പഞ്ചവടി സെന്ററില്‍ കട കുത്തിത്തുറന്ന് മൊബൈല്‍ ഫോണുകള്‍ കവര്‍ച്ചചെയ്ത കേസില്‍ യുവാവ് പിടിയിലായി. പൊന്നാനി കടവനാട് പുതുമാളിയേക്കല്‍ വീട്ടില്‍ തഫ്‌സീര്‍ യഹ്‌യയാണ് അറസ്റ്റിലായത്. കഴിഞ്ഞ 16നു രാത്രി എടക്കഴിയൂര്‍ പഞ്ചവടി സെന്ററിലെ അബ്ദുല്‍ ജലീലിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ക്കടയാണ് ഇയാള്‍ കുത്തിത്തുറന്നത്. വില്‍ക്കാന്‍ സൂക്ഷിച്ച അഞ്ച് മൊബൈല്‍ ഫോണുകളും കേടുതീര്‍ക്കാന്‍ വാങ്ങിയിരുന്ന രണ്ട് ഐ ഫോണുകളുമാണ് മോഷ്ടിച്ചത്. സംഭവത്തിനുശേഷം മോഷ്ടിച്ച ഫോണ്‍ വില്‍ക്കുന്നതിന് എറണാകുളം ചെറായിയിലുള്ള ഒരു മൊബൈല്‍ കടയില്‍ എത്തിയപ്പോള്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് കടയുടമ മുനമ്പം പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു. മുനമ്പം എസ്‌ഐ ടിവി ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ മൊബൈല്‍ ഫോണുകള്‍ പഞ്ചവടിയില്‍നിന്ന് മോഷ്ടിച്ചതാണെന്ന് ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് ചോദ്യംചെയ്യാന്‍ ചാവക്കാട് എസ്‌ഐ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി.

LIVE NEWS - ONLINE

  • 1
    4 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    5 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    7 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    10 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    11 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    12 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    13 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    15 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    15 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു