Friday, November 16th, 2018

മാല പൊട്ടിച്ച് രക്ഷപ്പെട്ട സംഘത്തിലെ മുഖ്യപ്രതി പിടിയില്‍

പാലക്കാട്: ചെര്‍പ്പുളശ്ശേരി അടയ്ക്കാപുത്തൂര്‍ കുളക്കാട് കാറിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട സംഘത്തിലെ മുഖ്യപ്രതിയും പിടിയിലായി. കുമരനെല്ലൂര്‍ പട്ടിത്തറ കളത്തില്‍ വളപ്പില്‍ മുഹമ്മദ് നവാസ് എന്ന നിയാസാണ്(31) ചെര്‍പ്പുളശ്ശേരി പോലീസിന്റെ പിടിയിലായത്. സംഘത്തിലുണ്ടായിരുന്നവരും സഹായികളും ഉള്‍പ്പടെ ഏഴ് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ജൂണ്‍ പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുളക്കാട് ക്ഷീരസംഘത്തില്‍ പാല്‍ കൊടുത്ത് മടങ്ങുകയായിരുന്ന 55 കാരിയായ മീനാക്ഷി അമ്മയുടെ സ്വര്‍ണമാലയാണ് കാറിലെത്തിയ സംഘം വഴി ചോദിക്കാനെന്ന വ്യാജേന വണ്ടിനിറുത്തി ഇവരെ … Continue reading "മാല പൊട്ടിച്ച് രക്ഷപ്പെട്ട സംഘത്തിലെ മുഖ്യപ്രതി പിടിയില്‍"

Published On:Jun 23, 2018 | 8:06 am

പാലക്കാട്: ചെര്‍പ്പുളശ്ശേരി അടയ്ക്കാപുത്തൂര്‍ കുളക്കാട് കാറിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട സംഘത്തിലെ മുഖ്യപ്രതിയും പിടിയിലായി. കുമരനെല്ലൂര്‍ പട്ടിത്തറ കളത്തില്‍ വളപ്പില്‍ മുഹമ്മദ് നവാസ് എന്ന നിയാസാണ്(31) ചെര്‍പ്പുളശ്ശേരി പോലീസിന്റെ പിടിയിലായത്. സംഘത്തിലുണ്ടായിരുന്നവരും സഹായികളും ഉള്‍പ്പടെ ഏഴ് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ജൂണ്‍ പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുളക്കാട് ക്ഷീരസംഘത്തില്‍ പാല്‍ കൊടുത്ത് മടങ്ങുകയായിരുന്ന 55 കാരിയായ മീനാക്ഷി അമ്മയുടെ സ്വര്‍ണമാലയാണ് കാറിലെത്തിയ സംഘം വഴി ചോദിക്കാനെന്ന വ്യാജേന വണ്ടിനിറുത്തി ഇവരെ അടിച്ചുവീഴ്ത്തി കവര്‍ന്നത്. മുഹമ്മദ് നവാസാണ് മാല പൊട്ടിച്ചതും മീനാക്ഷിയമ്മയെ അടിച്ചതും. പ്രതിയെ ഇവര്‍ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. പട്ടാമ്പി, കോങ്ങാട് പൊലീസ് സ്‌റ്റേഷനുകളിലും ഇയാളുടെ പേരില്‍ മാല മോഷണക്കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് നവാസിനെ റിമാന്റ് ചെയ്തു.

LIVE NEWS - ONLINE

  • 1
    42 mins ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 2
    2 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 3
    3 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 4
    3 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 5
    3 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 6
    3 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 7
    3 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 8
    4 hours ago

    വീടിന്റെ സ്ലാബ് തകര്‍ന്ന് യുവാവ് മരിച്ചു

  • 9
    5 hours ago

    വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവു വില്‍പന നടത്തി മടങ്ങയ 2 യുവാക്കള്‍ പിടിയില്‍