കോഴിക്കോട്: കക്കോടി കമലക്കുന്നുമ്മലില് യുവാവിനെ തടഞ്ഞുനിര്‍ത്തി തലക്ക് ഇടിക്കട്ടകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സഹോദരങ്ങളായ രണ്ടുപേരെ എലത്തൂര്‍ പോലീസ് അറസ്റ്റുചെയ്തു. കമലക്കുന്നുമ്മല്‍ ഷാജു(42), ഷിജു(39) എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും കോടതി ജാമ്യം നിഷേധിച്ചതോടെ പോലീസ് ഇവരെ തന്ത്രപരമായി പിടികൂടുകയായിരുന്നു. കമലക്കുന്നുമ്മല്‍ ഷാജിയെ മര്‍ദിച്ച സംഭവത്തിലാണ് അറസ്റ്റ്. ഇവരെ കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി.