Monday, November 19th, 2018

ആഭരണങ്ങള്‍ ഊരിവാങ്ങി രക്ഷപ്പെടുന്ന യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: പന്തളത്തും പരിസരത്തും സ്‌കൂട്ടറില്‍ കറങ്ങിനടന്ന് ആഭരണങ്ങള്‍ ഊരിവാങ്ങി രക്ഷപ്പെടുന്ന യുവാവ് അറസ്റ്റില്‍. ഹരിപ്പാട് പള്ളിപ്പാട് തെക്കേക്കര കിഴക്ക് ആര്‍ഡിഒ ചിറയില്‍ സൂരജ് എന്ന് വിളിക്കുന്ന ശ്യാംകുമാറാ(39)ണ് പിടിയിലായത്. മേയ് 28ന് പന്തളം പൂഴിക്കാട് തവളംകുളം കോളപ്പാട്ട് രാജമ്മ(76)യുടെ വള തട്ടിയെടുത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പന്തളം കവലക്ക് സമീപമുള്ള വൈദ്യശാലയില്‍നിന്നും മരുന്നുവാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോള്‍ സമീപത്ത് സ്‌കൂട്ടര്‍ നിര്‍ത്തി മകളുടെ വിവാഹത്തിന് അളവെടുക്കാനാണെന്ന് പറഞ്ഞ് കബളിപ്പിച്ച് വള ഊരിവാങ്ങി രക്ഷപ്പെടുകയായിരുന്നു. സംശയം തോന്നാതിരിക്കാന്‍ പരിചയഭാവം … Continue reading "ആഭരണങ്ങള്‍ ഊരിവാങ്ങി രക്ഷപ്പെടുന്ന യുവാവ് അറസ്റ്റില്‍"

Published On:Jun 9, 2018 | 8:02 am

പത്തനംതിട്ട: പന്തളത്തും പരിസരത്തും സ്‌കൂട്ടറില്‍ കറങ്ങിനടന്ന് ആഭരണങ്ങള്‍ ഊരിവാങ്ങി രക്ഷപ്പെടുന്ന യുവാവ് അറസ്റ്റില്‍. ഹരിപ്പാട് പള്ളിപ്പാട് തെക്കേക്കര കിഴക്ക് ആര്‍ഡിഒ ചിറയില്‍ സൂരജ് എന്ന് വിളിക്കുന്ന ശ്യാംകുമാറാ(39)ണ് പിടിയിലായത്. മേയ് 28ന് പന്തളം പൂഴിക്കാട് തവളംകുളം കോളപ്പാട്ട് രാജമ്മ(76)യുടെ വള തട്ടിയെടുത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പന്തളം കവലക്ക് സമീപമുള്ള വൈദ്യശാലയില്‍നിന്നും മരുന്നുവാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോള്‍ സമീപത്ത് സ്‌കൂട്ടര്‍ നിര്‍ത്തി മകളുടെ വിവാഹത്തിന് അളവെടുക്കാനാണെന്ന് പറഞ്ഞ് കബളിപ്പിച്ച് വള ഊരിവാങ്ങി രക്ഷപ്പെടുകയായിരുന്നു. സംശയം തോന്നാതിരിക്കാന്‍ പരിചയഭാവം നടിച്ച് സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് സിസി ടിവി ദൃശ്യങ്ങളും ഇരുചക്രവാഹന വര്‍ക്‌ഷോപ്പുകളിലും പരിശോധിക്കുകയും വാഹനം കണ്ടെത്തുകയുമായിരുന്നു. വ്യാഴാഴ്ചയാണ് വീടിനു സമീപത്തുനിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. തൊണ്ടിമുതലും പോലീസ് കണ്ടെടുത്തു.

LIVE NEWS - ONLINE

  • 1
    12 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    16 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    20 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    21 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    22 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    22 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    2 days ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി