പത്തനംതിട്ട: തിരുവല്ല മുത്തൂരില്‍ ബൈക്കിലെത്തിയ യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര് അറസ്റ്റിലായി. ആക്രമിക്കാന്‍ ഉപയോഗിച്ച ഇന്നോവ വാഹനത്തിന്റെ ഡ്രൈവര്‍ തൃക്കൊടിത്താനം തോട്ടുപറമ്പില്‍ അരുണ്‍(29), നെല്ലിത്തകിടിയില് ശ്രീജിത്ത്(25) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 26ന് രാവിലെയാണ് ബൈക്കിലെത്തിയ തിരുവല്ല ചുമത്ര മണക്കാല വീട്ടില്‍ ലിബിന് എം രാജേന്ദ്രനെ(32) ഗുണ്ടാസംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തെതുടര്‍ന്ന് നാടുവിട്ട പ്രതികളെ കഴിഞ്ഞദിവസം പളനിയില്‍ നിന്ന് പിടികൂടി ഇന്നലെ നാട്ടിലെത്തിച്ച് ലിബിനെ കാണിച്ച് ഉറപ്പുവരുത്തിയശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി … Continue reading "വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം; രണ്ടു പേര് അറസ്റ്റില്‍"