Saturday, November 17th, 2018

ആനയുടെ പല്ലുകളും മാന്‍കൊമ്പിന്റെ കഷണവുമായി അഞ്ചംഗസംഘം പിടിയില്‍

ഇടുക്കി: വില്‍പനക്കായി കൊണ്ടുനടന്ന ആനയുടെ നാല് പല്ലുകളും മാന്‍കൊമ്പിന്റെ കഷണവുമായി അഞ്ചംഗസംഘം പിടിയില്‍. ഉപ്പുതറ ലോണ്‍ട്രി എസ്‌റ്റേറ്റ് ലയത്തില്‍ കെ.എം.സാമുവല്‍(75), കണ്ണംപടി കത്തിതേപ്പന്‍ പുത്തന്‍പുരയ്ക്കല്‍ കൃഷ്ണന്‍(55), ഉപ്പുതറ ചീന്തലാര്‍ എസ്‌റ്റേറ്റ് ലയത്തില്‍ സണ്ണി(51), ഉപ്പുതറ കളപ്പുരയ്ക്കല്‍ സോമന്‍(48), ഓട്ടോ ഡ്രൈവര്‍ ഉപ്പുതറ പുതുപ്പറമ്പില്‍ ജയ്‌മോന്‍(25) എന്നിവരാണു വനം വകുപ്പ് ഇടുക്കി ഫ്‌ളൈയിങ് സ്‌ക്വാഡിന്റെ പിടിയിലായത്. ഒരു കിലോഗ്രാമിന് 8000 രൂപ നിശ്ചയിച്ച് ഇവ വില്‍ക്കാനായിരുന്നു പദ്ധതി. 13 കിലോഗ്രാമോളം വസ്തുക്കളാണു പിടികൂടിയത്. ഇവര്‍ എത്തിയ ഓട്ടോയും കസ്റ്റഡിയിലെടുത്തു. … Continue reading "ആനയുടെ പല്ലുകളും മാന്‍കൊമ്പിന്റെ കഷണവുമായി അഞ്ചംഗസംഘം പിടിയില്‍"

Published On:May 28, 2018 | 8:00 am

ഇടുക്കി: വില്‍പനക്കായി കൊണ്ടുനടന്ന ആനയുടെ നാല് പല്ലുകളും മാന്‍കൊമ്പിന്റെ കഷണവുമായി അഞ്ചംഗസംഘം പിടിയില്‍. ഉപ്പുതറ ലോണ്‍ട്രി എസ്‌റ്റേറ്റ് ലയത്തില്‍ കെ.എം.സാമുവല്‍(75), കണ്ണംപടി കത്തിതേപ്പന്‍ പുത്തന്‍പുരയ്ക്കല്‍ കൃഷ്ണന്‍(55), ഉപ്പുതറ ചീന്തലാര്‍ എസ്‌റ്റേറ്റ് ലയത്തില്‍ സണ്ണി(51), ഉപ്പുതറ കളപ്പുരയ്ക്കല്‍ സോമന്‍(48), ഓട്ടോ ഡ്രൈവര്‍ ഉപ്പുതറ പുതുപ്പറമ്പില്‍ ജയ്‌മോന്‍(25) എന്നിവരാണു വനം വകുപ്പ് ഇടുക്കി ഫ്‌ളൈയിങ് സ്‌ക്വാഡിന്റെ പിടിയിലായത്. ഒരു കിലോഗ്രാമിന് 8000 രൂപ നിശ്ചയിച്ച് ഇവ വില്‍ക്കാനായിരുന്നു പദ്ധതി. 13 കിലോഗ്രാമോളം വസ്തുക്കളാണു പിടികൂടിയത്. ഇവര്‍ എത്തിയ ഓട്ടോയും കസ്റ്റഡിയിലെടുത്തു. ഷെഡ്യൂള്‍ ഒന്നില്‍പെട്ട ആനയുടെ ദന്തവും ഷെഡ്യൂള്‍ മൂന്നില്‍പെട്ട മാനിന്റെ കൊമ്പും വില്‍ക്കാന്‍ ശ്രമിച്ചതിന് വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

LIVE NEWS - ONLINE

  • 1
    9 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    9 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    13 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    17 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    18 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു