Tuesday, November 20th, 2018

മദ്യപിച്ച് പോലീസിന് നേരെ ആക്രമണം; യുവാവിനെ റിമാന്‍ഡ്‌ചെയ്തു

ഇടുക്കി: നെടുങ്കണ്ടത്ത് മദ്യപിച്ച് പോലീസിന് നേരെആക്രമണം നടത്തിയ യുവാവിനെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. മൈനര്‍സിറ്റി ഇടിയത്തറ പ്രവീണ്‍(28) ആണ് പോലീസ് സംഘത്തെ അക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി നെടുങ്കണ്ടം പടിഞ്ഞാറേ കവലയില്‍ പ്രതി മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി നെടുങ്കണ്ടം സ്‌റ്റേഷനിലേക്ക് പരിസരവാസികള്‍ ഫോണ്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി ബഹളമുണ്ടാക്കിയവരെ പിരിച്ചുവിട്ടു. ഇതിനിടെ പ്രവീണ്‍ എഎസ്‌ഐയെ അക്രമിക്കുകയായിരുന്നെന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോഴും പ്രവീണ്‍ ആക്രമസക്തനായി ഇവിടുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെയും മര്‍ദിക്കാന്‍ … Continue reading "മദ്യപിച്ച് പോലീസിന് നേരെ ആക്രമണം; യുവാവിനെ റിമാന്‍ഡ്‌ചെയ്തു"

Published On:May 26, 2018 | 8:03 am

ഇടുക്കി: നെടുങ്കണ്ടത്ത് മദ്യപിച്ച് പോലീസിന് നേരെആക്രമണം നടത്തിയ യുവാവിനെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. മൈനര്‍സിറ്റി ഇടിയത്തറ പ്രവീണ്‍(28) ആണ് പോലീസ് സംഘത്തെ അക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി നെടുങ്കണ്ടം പടിഞ്ഞാറേ കവലയില്‍ പ്രതി മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി നെടുങ്കണ്ടം സ്‌റ്റേഷനിലേക്ക് പരിസരവാസികള്‍ ഫോണ്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി ബഹളമുണ്ടാക്കിയവരെ പിരിച്ചുവിട്ടു. ഇതിനിടെ പ്രവീണ്‍ എഎസ്‌ഐയെ അക്രമിക്കുകയായിരുന്നെന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോഴും പ്രവീണ്‍ ആക്രമസക്തനായി ഇവിടുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെയും മര്‍ദിക്കാന്‍ ശ്രമിച്ചു. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കി, പോലീസ് ഉദേ്യാഗസ്ഥരുടെ ഔേദ്യാഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് ഇയാളുടെ പേരില്‍ കേസെടുത്തിരിക്കുന്നത്. നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    5 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    6 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    8 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    10 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    12 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    13 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    14 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    14 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    15 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല