Saturday, February 16th, 2019

വിവാഹതട്ടിപ്പ് വീരന്‍ പിടിയില്‍

കൊല്ലം: ആര്‍മി ഓഫിസറാണെന്ന് പരിചയപ്പെടുത്തി യുവതിയെ വിവാഹം കഴിച്ച് പണവും സ്വര്‍ണവും തട്ടിയെടുക്കാന്‍ ശ്രമിച്ച വിവാഹതട്ടിപ്പ് വീരന്‍ പിടിയിലായി. പത്തനാപുരം നടുക്കുന്ന് തോപ്പുവിള പുരയിടത്തില്‍ എം അനസ്(35) ആണ് ചെന്നൈയില്‍ പിടിയിലായത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന ഇയാള്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും വിവാഹങ്ങള്‍ കഴിച്ചതായി പോലീസ് പറയുന്നു. യുവതിയെ പ്രലോഭിപ്പിച്ച് വിവാഹം കഴിച്ചു പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് പൊളിഞ്ഞത്. ഒളിവിലായിരുന്ന ഇയാള്‍ തമിഴ്‌നാട്ടില്‍ ജിംനാസ്റ്റിക് സെന്റര്‍ നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഡിവൈഎസ്പി ജെ.ജേക്കബിനു … Continue reading "വിവാഹതട്ടിപ്പ് വീരന്‍ പിടിയില്‍"

Published On:May 24, 2018 | 8:00 am

കൊല്ലം: ആര്‍മി ഓഫിസറാണെന്ന് പരിചയപ്പെടുത്തി യുവതിയെ വിവാഹം കഴിച്ച് പണവും സ്വര്‍ണവും തട്ടിയെടുക്കാന്‍ ശ്രമിച്ച വിവാഹതട്ടിപ്പ് വീരന്‍ പിടിയിലായി. പത്തനാപുരം നടുക്കുന്ന് തോപ്പുവിള പുരയിടത്തില്‍ എം അനസ്(35) ആണ് ചെന്നൈയില്‍ പിടിയിലായത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന ഇയാള്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും വിവാഹങ്ങള്‍ കഴിച്ചതായി പോലീസ് പറയുന്നു. യുവതിയെ പ്രലോഭിപ്പിച്ച് വിവാഹം കഴിച്ചു പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് പൊളിഞ്ഞത്. ഒളിവിലായിരുന്ന ഇയാള്‍ തമിഴ്‌നാട്ടില്‍ ജിംനാസ്റ്റിക് സെന്റര്‍ നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഡിവൈഎസ്പി ജെ.ജേക്കബിനു ലഭിച്ച വിവരത്തെ തുടര്‍ന്ന് സിഐ ഒഎ സുനിലിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കൊട്ടാരക്കര എസ്‌ഐ സികെ മനോജ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ എസ് അജിത്കുമാര്‍, സുനില്‍കുമാര്‍ എന്നിവര്‍ ചെന്നൈയിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    12 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    14 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    16 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    18 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    21 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    21 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    21 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    21 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    21 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്