Sunday, February 17th, 2019

15 വയസ്സുകാരിയെ വിവാഹംചെയ്ത യുവാവും മാതാപിതാക്കളും അറസ്റ്റില്‍

പാലക്കാട്: തിരുപ്പൂരില്‍ 15 വയസ്സുകാരിയെ വിവാഹംചെയ്ത യുവാവിനെയും മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. മധുര സ്വദേശി സെന്തുര്‍പാണ്ടി(21), മാതാപിതാക്കളായ സെല്‍വപാണ്ടി, രാജേശ്വരി എന്നിവരാണ് അറസ്റ്റിലായത്. ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയും സെന്തുര്‍പാണ്ടിയും പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ വിദ്യാര്‍ഥിനിയുടെ വീട്ടുകാര്‍ ഇവര്‍തമ്മിലുള്ള അടുപ്പത്തെ എതിര്‍ത്തിരുന്നു. കുറച്ചുനാളുകള്‍ക്ക് ശേഷം സെന്തുര്‍പാണ്ടിയും കുടുംബവും തിരുപ്പൂരില്‍നിന്ന് മധുരയിലേക്ക് താമസംമാറ്റുകയും ചെയതു. പൂര്‍ത്തിയാക്കിയ പെണ്‍കുട്ടി പത്താംക്ലാസില്‍ ട്യുഷന് പോയിക്കൊണ്ടിരിക്കേ കഴിഞ്ഞവര്‍ഷം ഏപ്രില്‍ 24ന് ട്യുഷനുപോയ പെണ്‍കുട്ടി പിന്നീട് സ്വന്തംവീട്ടിലേക്ക് തിരിച്ചെത്തിയില്ല. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. … Continue reading "15 വയസ്സുകാരിയെ വിവാഹംചെയ്ത യുവാവും മാതാപിതാക്കളും അറസ്റ്റില്‍"

Published On:Apr 25, 2018 | 8:06 am

പാലക്കാട്: തിരുപ്പൂരില്‍ 15 വയസ്സുകാരിയെ വിവാഹംചെയ്ത യുവാവിനെയും മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. മധുര സ്വദേശി സെന്തുര്‍പാണ്ടി(21), മാതാപിതാക്കളായ സെല്‍വപാണ്ടി, രാജേശ്വരി എന്നിവരാണ് അറസ്റ്റിലായത്. ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയും സെന്തുര്‍പാണ്ടിയും പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ വിദ്യാര്‍ഥിനിയുടെ വീട്ടുകാര്‍ ഇവര്‍തമ്മിലുള്ള അടുപ്പത്തെ എതിര്‍ത്തിരുന്നു. കുറച്ചുനാളുകള്‍ക്ക് ശേഷം സെന്തുര്‍പാണ്ടിയും കുടുംബവും തിരുപ്പൂരില്‍നിന്ന് മധുരയിലേക്ക് താമസംമാറ്റുകയും ചെയതു. പൂര്‍ത്തിയാക്കിയ പെണ്‍കുട്ടി പത്താംക്ലാസില്‍ ട്യുഷന് പോയിക്കൊണ്ടിരിക്കേ കഴിഞ്ഞവര്‍ഷം ഏപ്രില്‍ 24ന് ട്യുഷനുപോയ പെണ്‍കുട്ടി പിന്നീട് സ്വന്തംവീട്ടിലേക്ക് തിരിച്ചെത്തിയില്ല. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന്, ഹൈക്കോടതിയെ സമീപിച്ച് കോടതി പെണ്‍കുട്ടിയെ കണ്ടുപിടിക്കാന്‍ ഉത്തരവിട്ടു. പിന്നീടുള്ള അന്വേഷണത്തില്‍ സെന്തുര്‍പാണ്ടിയുടെ മാതാപിതാക്കളെ പോലീസ് കണ്ടെത്തി. അവരില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച് സെന്തുര്‍പാണ്ടിയും പെണ്‍കുട്ടിയും കോയമ്പത്തൂരില്‍ ഉണ്ടെന്നറിഞ്ഞു. പോലീസ് ചോദ്യംചെയ്യലില്‍ സെന്തുര്‍പാണ്ടി പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വിവാഹംകഴിച്ചതാണെന്ന നിഗമനത്തില്‍ സെന്തുര്‍പാണ്ടിയെയും വിവാഹത്തിന് ഒത്താശ ചെയ്തുകൊടുത്ത മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    6 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    8 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    14 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    16 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    17 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും