കൊച്ചി: പറവൂരില്‍ ആളുമാറി യുവാവിനെ വെട്ടിയ ക്വട്ടേഷന്‍ സംഘത്തലവന് അറസ്റ്റില്‍. കൊല്ലം കിളികൊല്ലൂര്‍ കാട്ടുപുറത്ത് ദിനേഷ് ലാലിനെ(32) വടക്കേക്കര പോലീസാണ് കൊല്ലത്തെ ഒളിത്താവളത്തില്‍ നിന്നു പിടികൂടിയത്. ഗോതുരുത്തില്‍ 2016 ഏപ്രില്‍ 27–നാണു സംഭവം. ഗോതുരുത്ത് സ്വദേശിയുടെ ഭാര്യ ഭര്‍ത്താവിനെ കൊല്ലുന്നതിനായി ദിനേഷ് ലാലിന് ക്വട്ടേഷന്‍ നല്കി. ഗള്‍ഫിലുള്ള കാമുകനുമായി ചേര്‍ന്നായിരുന്നു ഗൂഢാലോചന. പക്ഷേ വീട്ടിലെത്തി ഭര്‍ത്താവിന്റെ അനുജനെ ആളുമാറി വെട്ടുകയായിരന്നു. തുടര്‍ന്ന് ഇയാള്‍ ഒളിവില്പോകുകയയായിരുന്നു. പുനലൂര്‍, കിളികൊല്ലൂര്‍, കൊല്ലം മേഖലകളിലെ പോലീസ് സ്റ്റേഷനുകളില്‍ ഒട്ടേറെ കേസുകളിലെ പ്രതിയാണ്. … Continue reading "ക്വട്ടേഷന്‍ സംഘത്തലവന് അറസ്റ്റില്‍"