Tuesday, November 20th, 2018

ആരാധനാലയങ്ങളിലെ മോഷ്ടാവിനെ പൊലീസ് പിടികൂടി

മൂലമറ്റം : ആരാധനാലയങ്ങളില്‍ സ്ഥിരംമോഷണം നടത്തി നടത്തിവന്നിരുന്ന മോഷ്ടാവ് അറസ്റ്റില്‍. തങ്കമണി കരിങ്കുളത്ത് അശോക (36) നെയാണ് ഇന്നലെ കാഞ്ഞാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അറക്കുളം ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ മുന്‍വശത്തെ ഭണ്ഡാരകുറ്റി, ഒളമറ്റം ബവ്്‌റിജസ് കോര്‍പറേഷന് സമീപമുള്ള കുരിശുപള്ളിയുടെ നേര്‍ച്ചപ്പെട്ടി, കാരിക്കോട് അണ്ണാമല നാഥന്‍ ക്ഷേത്രം, കട്ടപ്പന ഭാഗത്തുള്ള മൂന്ന് കടകളിലും സമീപത്തുള്ള പള്ളി വക ഭണ്ഡാരകുറ്റി, തുടങ്ങി തൊടുപുഴ ഭാഗത്തുള്ള നിരവധി … Continue reading "ആരാധനാലയങ്ങളിലെ മോഷ്ടാവിനെ പൊലീസ് പിടികൂടി"

Published On:Sep 28, 2013 | 6:03 pm

മൂലമറ്റം : ആരാധനാലയങ്ങളില്‍ സ്ഥിരംമോഷണം നടത്തി നടത്തിവന്നിരുന്ന മോഷ്ടാവ് അറസ്റ്റില്‍. തങ്കമണി കരിങ്കുളത്ത് അശോക (36) നെയാണ് ഇന്നലെ കാഞ്ഞാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അറക്കുളം ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ മുന്‍വശത്തെ ഭണ്ഡാരകുറ്റി, ഒളമറ്റം ബവ്്‌റിജസ് കോര്‍പറേഷന് സമീപമുള്ള കുരിശുപള്ളിയുടെ നേര്‍ച്ചപ്പെട്ടി, കാരിക്കോട് അണ്ണാമല നാഥന്‍ ക്ഷേത്രം, കട്ടപ്പന ഭാഗത്തുള്ള മൂന്ന് കടകളിലും സമീപത്തുള്ള പള്ളി വക ഭണ്ഡാരകുറ്റി, തുടങ്ങി തൊടുപുഴ ഭാഗത്തുള്ള നിരവധി നേര്‍ച്ചപ്പെട്ടികള്‍ കുത്തിപ്പൊളിച്ചു മോഷണംനടത്തിയിട്ടുണ്ട്. കൂടാതെ തൊടുപുഴ മങ്ങാട്ടുകവലയിലെ രണ്ട് കടകള്‍ കുത്തിപ്പൊളിച്ചു മോഷണം നടത്തിയതായും പൊലീസിനോട് സമ്മതിച്ചു. ഭണ്ഡാരകുറ്റികളില്‍ നിന്ന് പണം മോഷ്ടിക്കുന്നതില്‍ താല്‍പര്യം കാട്ടിയിരുന്ന ഇയാള്‍ ടാറിങ് ജോലിക്കും കെട്ടിട നിര്‍മാണജോലിയിലും സഹായിയായി നില്‍ക്കുമ്പോള്‍ പണി നടക്കുന്ന സ്ഥലത്ത് തമസിച്ചാണ് മോഷണം നടത്തുന്നത്. പൊലീസ് സംഘം രണ്ടാഴ്ചയായി നടത്തിയ അന്വേഷണത്തില്‍ നിന്ന് അശോകനെ മുവാറ്റുപുഴയുള്ള വാടക വീട്ടില്‍ നിന്നു പിടികൂടുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    6 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    7 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    9 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    11 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    13 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    14 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    15 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    15 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    16 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല