Monday, September 24th, 2018

സി പി എം ഓഫീസ് തകര്‍ത്ത മൂന്ന് ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആഗസ്ത് 13ന് പുലര്‍ച്ചെയാണ് സംഭവം. ഒരുസംഘമാളുകള്‍ കെട്ടിടത്തിന്റെ ജനല്‍ ചില്ലുകളും മറ്റും അടിച്ച് തകര്‍ക്കുകയും കൊടിമരം നശിപ്പിക്കുകയുമായിരുന്നു.

Published On:Aug 19, 2017 | 1:01 pm

തലശ്ശേരി: സി പി എം ബ്രാഞ്ച് കമ്മിറ്റി ഓഫീസായ ധര്‍മ്മടത്തെ പുതിയാണ്ടി കണാരന്‍ സ്മാരക മന്ദിരം അക്രമിച്ച് തകര്‍ത്ത സംഭവത്തില്‍ മൂന്ന് ബി ജെ പി അനുഭാവികളെ ധര്‍മ്മടം പോലീസ് അറസ്റ്റ് ചെയ്തു. ധര്‍മ്മടം അട്ടാരക്കുന്ന് സ്വദേശികളായ നടുക്കണ്ടി വീട്ടില്‍ മൃദുല്‍(19), പുതിയപറമ്പത്ത് അഖിലേഷ് (26), അശ്വതിയില്‍ പി കെ സുനില്‍ (25) എന്നിവരെയാണ് ധര്‍മ്മടം എസ് ഐയുടെ ചുമതലയുള്ള തലശ്ശേരി ട്രാഫിക് എസ് ഐ വി വി ശ്രീജേഷും സംഘവും അറസ്റ്റ് ചെയ്തത്.
ആഗസ്ത് 13ന് പുലര്‍ച്ചെയാണ് സംഭവം. ഒരുസംഘമാളുകള്‍ കെട്ടിടത്തിന്റെ ജനല്‍ ചില്ലുകളും മറ്റും അടിച്ച് തകര്‍ക്കുകയും സി പി എമ്മിന്റെ കൊടിമരം നശിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവത്തില്‍ 10 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്.x

LIVE NEWS - ONLINE

  • 1
    33 mins ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 2
    37 mins ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

  • 3
    2 hours ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    2 hours ago

    പ്രണയത്തിലാണ്… പക്ഷെ കല്യാണം കഴിക്കാനില്ല

  • 5
    2 hours ago

    എണ്ണ ഉത്പാദനം; ട്രംപിന്റെ ആവശ്യം തള്ളി ഒപെകും റഷ്യയും

  • 6
    2 hours ago

    കരുത്തോടെ ഇന്ത്യ

  • 7
    3 hours ago

    കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • 8
    4 hours ago

    മംഗലം ഡാമിനടുത്ത് റബര്‍ തോട്ടത്തിലെ കെണിയില്‍ പുലി കുടുങ്ങി

  • 9
    4 hours ago

    കിണറ്റില്‍ ജഡം കണ്ടെത്തി