Wednesday, November 14th, 2018

കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കണ്ണൂര്‍: കലക്ടറേറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടാക്കുകയും ഗേറ്റ് തകര്‍ക്കുകയും ചെയ്‌തെന്ന കേസില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കുറുവ വായനശാലക്ക് സമീപത്തെ പി കെ രജീഷി(37)നെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. നഴ്‌സുമാരുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് യുവമോര്‍ച്ച ജില്ലാ കമ്മിറ്റി കഴിഞ്ഞദിവസം കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് സംഘര്‍ഷവും അതിക്രമവുമുണ്ടായത്. പൊതുമുതല്‍ നശിപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് കേസ്. സി പി എം പ്രവര്‍ത്തകന് നേരെ അക്രമം, 8 ബി ജെ പി പേര്‍ക്കെതിരെ കേസ് തലശ്ശേരി: സിപിഎം … Continue reading "കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍"

Published On:Jul 22, 2017 | 10:02 am

കണ്ണൂര്‍: കലക്ടറേറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടാക്കുകയും ഗേറ്റ് തകര്‍ക്കുകയും ചെയ്‌തെന്ന കേസില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍.
കുറുവ വായനശാലക്ക് സമീപത്തെ പി കെ രജീഷി(37)നെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. നഴ്‌സുമാരുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് യുവമോര്‍ച്ച ജില്ലാ കമ്മിറ്റി കഴിഞ്ഞദിവസം കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് സംഘര്‍ഷവും അതിക്രമവുമുണ്ടായത്. പൊതുമുതല്‍ നശിപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് കേസ്.
സി പി എം പ്രവര്‍ത്തകന് നേരെ അക്രമം, 8 ബി ജെ പി പേര്‍ക്കെതിരെ കേസ്
തലശ്ശേരി: സിപിഎം പ്രവര്‍ത്തകനായ പാനൂര്‍ വൈദ്യര്‍പീടികയിലെ തുണ്ടിയില്‍ അരവിന്ദനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 8 ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാല്‍ അറിയാവുന്ന അഞ്ചുപേരെ ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെയാണ് ഐ പി സി 308 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് കണ്ണൂര്‍ ഡിപ്പോയിലെ സെയില്‍സ്മാനായ അരവിന്ദന്‍ നേരത്തെ ബി ജെ പി പ്രവര്‍ത്തകനായിരുന്നു. ഒ കെ വാസുമാസ്റ്ററോടൊപ്പം ബിജെപി വിട്ട് സി പി എമ്മില്‍ ചേര്‍ന്നയാളാണ്. ഇന്നലെ രാത്രി എട്ടുമണിയോടെ വീട്ടിലേക്ക് പോവുന്നതിനിടയിലാണ് അക്രമം.
തലശ്ശേരി സഹകരണാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അരവിന്ദന്‍. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    42 mins ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    2 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    4 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    7 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    8 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    8 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    8 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    9 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    9 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി