ക്ഷേത്രമോഷണക്കേസിലെ പ്രതി പിടിയില്‍

Published:November 25, 2016

മലപ്പുറം: മഞ്ചേരി എട്ടിയോട്ട് അയ്യപ്പക്ഷേത്രത്തില്‍ ഒന്നര വര്‍ഷം മുമ്പ് നടന്ന മോഷണക്കേസിലെ പ്രതി പൊലീസ് പിടിയിലായി. കോഴിക്കോട് കാക്കൂര്‍ ഒളയമ്മല്‍ അര്‍ഷാദിനെയാണ്(30) അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിന്റെ വാതില്‍ കുത്തിപ്പൊളിച്ച് അകത്തുകയറി അഞ്ചു ഭണ്ഡാരങ്ങള്‍ പൊളിച്ചു പണവും അമ്പലത്തിലെ ഓട്ടുപാത്രവും മോഷ്ടിച്ചുവെന്നതാണ് കേസ്. കഴിഞ്ഞ ദിവസം അരുകിഴായയില്‍ മോഷണം നടത്താനുള്ള ആസൂത്രണം നടത്തുന്നതിനിടെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ക്ഷേത്രമോഷണത്തിനു തുമ്പായതെന്നു പൊലീസ് പറഞ്ഞു. ഇവയില്‍ നിന്നും ഓട്ടുപാത്രങ്ങള്‍ കണ്ടെടുത്തു. മഞ്ചേരി, കോട്ടയ്ക്കല്‍, തിരൂര്‍, കോഴിക്കോട് കസബ, നടക്കാവ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. കഴിഞ്ഞവര്‍ഷം മഞ്ചേരി കസവുകേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് ജീവനക്കാര്‍ താമസിക്കുന്ന ഹോസ്റ്റലില്‍ കയറി മോഷണം നടത്തിയതിനു പൊലീസ് പിടികൂടിയിരുന്നു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.