Thursday, April 25th, 2019

പഴയ വാഹനങ്ങള്‍ മറിച്ചുവിറ്റ 20 ലക്ഷം തട്ടിയ ജീവനക്കാരന്‍ അറസ്റ്റില്‍

കൊല്ലം: എസ് എന്‍ കോളേജ് ജംഗ്ഷനിലെ പോപ്പുലര്‍ മോട്ടേഴ്‌സില്‍ നിന്നും പഴയ വാഹനങ്ങള്‍ മറിച്ചുവിറ്റ 20 ലക്ഷം തട്ടിയ ജീവനക്കാരന്‍ പോലീസ് പിടിയിലായി. കമ്പനിയേയും, കസ്റ്റമേഴ്‌സിനേയും കബളിപ്പിച്ച് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തയാളെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കേകല്ലട പഴയാര്‍ മുറിയില്‍ നിലമേല്‍ കശുവണ്ടി ഫാക്ടറിയ്ക്ക് സമീപം ജിന്‍വില്ലയില്‍ ജൂബിന്‍ ജിയോ വൈദ്യനെ (29) യാണ് അറസ്റ്റ് ചെയ്തത്. പ്രതി കമ്പനി നിയോഗിച്ചതനുസരിച്ച് പഴയ വാഹനങ്ങള്‍ കമ്പനിയുടെ പേരില്‍ വിലയ്ക്ക് വാങ്ങിയ ശേഷം കമ്പനിയോ … Continue reading "പഴയ വാഹനങ്ങള്‍ മറിച്ചുവിറ്റ 20 ലക്ഷം തട്ടിയ ജീവനക്കാരന്‍ അറസ്റ്റില്‍"

Published On:Sep 27, 2013 | 5:59 pm

കൊല്ലം: എസ് എന്‍ കോളേജ് ജംഗ്ഷനിലെ പോപ്പുലര്‍ മോട്ടേഴ്‌സില്‍ നിന്നും പഴയ വാഹനങ്ങള്‍ മറിച്ചുവിറ്റ 20 ലക്ഷം തട്ടിയ ജീവനക്കാരന്‍ പോലീസ് പിടിയിലായി. കമ്പനിയേയും, കസ്റ്റമേഴ്‌സിനേയും കബളിപ്പിച്ച് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തയാളെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കേകല്ലട പഴയാര്‍ മുറിയില്‍ നിലമേല്‍ കശുവണ്ടി ഫാക്ടറിയ്ക്ക് സമീപം ജിന്‍വില്ലയില്‍ ജൂബിന്‍ ജിയോ വൈദ്യനെ (29) യാണ് അറസ്റ്റ് ചെയ്തത്. പ്രതി കമ്പനി നിയോഗിച്ചതനുസരിച്ച് പഴയ വാഹനങ്ങള്‍ കമ്പനിയുടെ പേരില്‍ വിലയ്ക്ക് വാങ്ങിയ ശേഷം കമ്പനിയോ കസ്റ്റമറോ അറിയാതെ വാഹനം സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും മറിച്ചുവില്‍ക്കുകയാണ് പതിവ്. ഇങ്ങനെ 11 മാരുതി കാറുകള്‍ മറിച്ചുവിറ്റതില്‍ കമ്പനിയ്ക്ക് 12 ലക്ഷത്തോളം രൂപായുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. കൂടാതെ കമ്പനിയില്‍ വാഹനങ്ങള്‍ എക്‌സ്‌ചെയിഞ്ച് ചെയ്യുവാന്‍ കൊണ്ടുവരുന്ന കസ്റ്റമേഴ്‌സില്‍ നിന്നും പുതിയ വാഹനത്തിന് നല്‍കേണ്ട അധിക തുക എന്ന പേരില്‍ ഏതാണ്ട് ഏഴ് ലക്ഷത്തോളം രൂപ പിരിച്ച ശേഷം തട്ടിപ്പ് നടത്തി. നിരവധി പേരില്‍ നിന്നും കമ്പനിയുടെ പേരില്‍ വാഹനം നല്‍കാമെന്ന് പറഞ്ഞ് വന്‍തുക വാങ്ങിയിട്ടുണ്ട്. കഴിഞ്ഞ 6 മാസകാലമായി തട്ടിപ്പ് നടത്തിയ ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ്‌കുമാര്‍ ബെഹ്‌റ ഐ പി എസ്സ് ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

LIVE NEWS - ONLINE

  • 1
    26 mins ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 2
    27 mins ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 3
    47 mins ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 4
    48 mins ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 5
    55 mins ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 6
    2 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 7
    2 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു

  • 8
    3 hours ago

    കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ പരിശോധന

  • 9
    3 hours ago

    ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം