Tuesday, September 18th, 2018

കറുപ്പ് വില്‍പ്പന നടത്തുന്നയാള്‍ പിടിയിലായി

കോഴിക്കോട്: നഗരം കേന്ദ്രീകരിച്ച് കറുപ്പ് വില്‍പ്പന നടത്തുന്നയാള്‍ പിടിയിലായി. പയ്യാനക്കല്‍ സ്വദേശി കിണര്‍ അബ്ദുള്ള എന്ന അബ്ദുള്ള കോയ (54) യാണ് ഇന്നലെ ടൗണ്‍ പോലീസിന്റെ പിടിയിലായത്. ഇന്നലെ കോഴിക്കോട് ആനിഹാള്‍ റോഡിന് സമീപത്തു നിന്നും 20 ഗ്രാം കറുപ്പുമായി ടൗണ്‍ സിഐ ടി കെ അഷ്‌റഫിന്റെ നേതൃത്വത്തില്‍ സൗത്ത് അസി കമീഷണര്‍ കെ ആര്‍ പ്രേമചന്ദ്രന്റെ കീഴിലുള്ള സിറ്റി െ്രെകം സ്‌ക്വാഡും ടൗണ്‍ എസ്‌ഐ ഉണ്ണികുമാരനും ചേര്‍ന്ന്് ഇയാളെ പിടികൂടുകയായിരുന്നു. ഇയാള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ … Continue reading "കറുപ്പ് വില്‍പ്പന നടത്തുന്നയാള്‍ പിടിയിലായി"

Published On:Sep 25, 2013 | 8:02 pm

കോഴിക്കോട്: നഗരം കേന്ദ്രീകരിച്ച് കറുപ്പ് വില്‍പ്പന നടത്തുന്നയാള്‍ പിടിയിലായി. പയ്യാനക്കല്‍ സ്വദേശി കിണര്‍ അബ്ദുള്ള എന്ന അബ്ദുള്ള കോയ (54) യാണ് ഇന്നലെ ടൗണ്‍ പോലീസിന്റെ പിടിയിലായത്. ഇന്നലെ കോഴിക്കോട് ആനിഹാള്‍ റോഡിന് സമീപത്തു നിന്നും 20 ഗ്രാം കറുപ്പുമായി ടൗണ്‍ സിഐ ടി കെ അഷ്‌റഫിന്റെ നേതൃത്വത്തില്‍ സൗത്ത് അസി കമീഷണര്‍ കെ ആര്‍ പ്രേമചന്ദ്രന്റെ കീഴിലുള്ള സിറ്റി െ്രെകം സ്‌ക്വാഡും ടൗണ്‍ എസ്‌ഐ ഉണ്ണികുമാരനും ചേര്‍ന്ന്് ഇയാളെ പിടികൂടുകയായിരുന്നു. ഇയാള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കറുപ്പ് വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ഒരു ഗ്രാമിന് 400 മുതല്‍ 500 രൂപ വരെ എന്ന നിലയിലാണ് വില്‍പ്പന നടത്തുന്നത്. ചോദ്യം ചെയ്യലില്‍ യുവാക്കള്‍ക്ക് കറുപ്പ് നല്‍കുന്നത് താനാണെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ടെന്ന് ടൗണ്‍ സിഐ പറഞ്ഞു. ആവശ്യക്കാര്‍ മൊബൈല്‍ വഴി ബന്ധപ്പെട്ടാല്‍ ബൈക്കില്‍ സഞ്ചരിച്ച് സ്ഥലത്ത് കറുപ്പ് എത്തിച്ചു കൊടുക്കുന്നതാണ് ഇയാളുടെ രീതി. ഇയാള്‍ കറുപ്പ് കച്ചവടത്തിനായി ഉപയോഗിച്ച ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. ആവശ്യക്കാരാണെന്ന വ്യാജേനയാണ് പോലീസ് വേഷം മാറി ഇയാളെ സമീപിച്ചത്. പോലീസ് വിരിച്ച വലയില്‍ ഇയാള്‍ വീഴുകയായിരുന്നു. വടകര ഭാഗത്തു നിന്നാണ് കറുപ്പ് കൊണ്ടു വന്നതാണെന്നാണ് പോലീസിന്റെ നിഗമനം. ഇതിനെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    6 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    7 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    8 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    11 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    12 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    14 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    14 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    15 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    15 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍