Tuesday, July 23rd, 2019

പെണ്‍വാണിഭ സംഘം പോലീസ് പിടിയില്‍

കൊല്ലം: വാടകക്കെടുത്ത വീട്ടില്‍ പെണ്‍വാണിഭം നടത്തുന്ന സംഘം പോലീസ് പിടിയില്‍. തങ്കശ്ശേരി മാര്‍ക്കറ്റിന് സമീപമുള്ള ഇരുനിലകെട്ടിടം വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിവന്ന കൊട്ടിയം ബീനാ മന്‍സിലില്‍ ബീന (37), വയനാട് മീനങ്ങാടി എന്‍.കെ. ഹൗസില്‍ സജിന (24) എന്നിവരാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ഒരുമാസമായി ബീനയുടെ പേരില്‍ വീട് വാടകക്കെടുത്താണ് പെണ്‍വാണിഭം. ആളുകള്‍ പകലും രാത്രിയിലും വന്നുപോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പള്ളിത്തോട്ടം പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഒന്നില്‍കൂടുതല്‍ ആളുകള്‍ ഉണ്ടെന്ന് മനസ്സിലാക്കി പോലീസ് വീട് വളയുകയായിരുന്നു. … Continue reading "പെണ്‍വാണിഭ സംഘം പോലീസ് പിടിയില്‍"

Published On:Sep 11, 2013 | 5:32 pm

കൊല്ലം: വാടകക്കെടുത്ത വീട്ടില്‍ പെണ്‍വാണിഭം നടത്തുന്ന സംഘം പോലീസ് പിടിയില്‍. തങ്കശ്ശേരി മാര്‍ക്കറ്റിന് സമീപമുള്ള ഇരുനിലകെട്ടിടം വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിവന്ന കൊട്ടിയം ബീനാ മന്‍സിലില്‍ ബീന (37), വയനാട് മീനങ്ങാടി എന്‍.കെ. ഹൗസില്‍ സജിന (24) എന്നിവരാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ഒരുമാസമായി ബീനയുടെ പേരില്‍ വീട് വാടകക്കെടുത്താണ് പെണ്‍വാണിഭം. ആളുകള്‍ പകലും രാത്രിയിലും വന്നുപോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പള്ളിത്തോട്ടം പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഒന്നില്‍കൂടുതല്‍ ആളുകള്‍ ഉണ്ടെന്ന് മനസ്സിലാക്കി പോലീസ് വീട് വളയുകയായിരുന്നു. വീട്ടിനുള്ളില്‍ കയറിയ പോലീസ് രണ്ട് പ്രതികളെക്കൂടാതെ 22 വയസ്സുള്ള യുവാവിനെയും 19 വയസ്സുള്ള യുവതിയേയും കണ്ടു. തുടര്‍ന്ന് ഇരുവരുടേയും വീട്ടുകാരെ ബന്ധപ്പെട്ടു. വിവാഹ നിശ്ചയം കഴിഞ്ഞ ഇവരെ കേസിലെ ഒന്നാം പ്രതി ബീന പ്രലോഭിപ്പിച്ച് വരുത്തുകയായിരുന്നു. പിന്നീട് അവര്‍ നിരപരാധികള്‍ ആണെന്ന് ബോദ്ധ്യപ്പെട്ടതിനെത്തുടര്‍ന്ന് രക്ഷകര്‍ത്താക്കളോടൊപ്പം വിട്ടയച്ചു. വീട്ടില്‍ നിന്നും ഗര്‍ഭനിരോധന ഉറകളും 5,110 രൂപയും വീഡിയോ ക്യാമറയും, വീഡിയോ കാസറ്റുകളും, ഒഴിഞ്ഞ ബീയര്‍,മദ്യകുപ്പികളും പോലീസ് കണ്ടെടുത്തു. കേസില്‍ പിടിയിലായ സ്ത്രീകള്‍ വിവാഹിതരാണ്.

LIVE NEWS - ONLINE

  • 1
    11 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 2
    17 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 3
    18 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 4
    18 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 5
    18 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 6
    19 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 7
    19 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 8
    20 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 9
    20 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു