Wednesday, August 21st, 2019

കല്ലട ബസിലെ അക്രമം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

സംഘം ചേര്‍ന്ന് മര്‍ദിച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

Published On:Apr 23, 2019 | 2:22 pm

കൊച്ചി: സുരേഷ് കല്ലട ബസിലെ യാത്രക്കാര്‍ക്ക് ജീവനക്കാരില്‍ നിന്ന് മര്‍ദനമേറ്റ സംഭവത്തില്‍ രണ്ടു പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി ഗിരിലാല്‍, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ബസ് ഡ്രൈവറടക്കം നാലുപേര്‍ അറസ്റ്റിലായാരുന്നു. കേസിനാസ്പദമായ സംഭവം നടന്ന ബസ് പോലീസ് പിടിച്ചെടുക്കുയും ചെയ്തു.
സംഘം ചേര്‍ന്ന് മര്‍ദിച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നു അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന തൃക്കാക്കര എസിപി സ്റ്റുവര്‍ട്ട് കീലര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തുനിന്നു ബംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് ബസിലെ യാത്രക്കാര്‍ക്കു മര്‍ദനമേറ്റത്.
തിരുവനന്തപുരം സ്വദേശി അജയഘോഷ്, പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍ എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. മൂന്നു പേരടങ്ങുന്ന സംഘം ബസിലേക്കു കയറി ഇവരെ മര്‍ദിക്കുകയായിരുന്നു. ബസില്‍ നിന്ന് ഇറക്കിവിട്ട ഇവരെ കരിങ്കല്ലിനു മുതുകില്‍ ഇടിക്കുകയും കല്ലെറിയുകയും ചെയ്തു.

 

LIVE NEWS - ONLINE

  • 1
    12 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    13 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    15 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    18 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    19 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    19 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    19 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    19 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    19 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു