Monday, August 26th, 2019

ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍

250 ചെറു പൊതികളാക്കിയ നിലയിലായിരുന്നു ബ്രൗണ്‍ഷുഗര്‍

Published On:Jul 16, 2019 | 12:08 pm

കണ്ണൂര്‍: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ലക്ഷം രൂപ വിലവരുന്ന ബ്രൗണ്‍ഷുഗറുമായി മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. കണ്ണൂര്‍ തയ്യിലെ ഉക്കാസ്‌ക്കാന്റവിട കുനിയില്‍ യു കെ അബ്ദുള്‍ റഫീഖിനെ(47)യാണ് ജില്ലാ പോലീസ് ചീഫിന്റെ കീഴിലുള്ള ആന്റി നാര്‍ക്കോട്ടിക് സെല്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. സ്റ്റേഷന്‍ റോഡില്‍ നിന്ന് മാര്‍ക്കറ്റ് റോഡിലേക്ക് പോകുന്ന ഇടുങ്ങിയ റോഡില്‍ ഇന്നലെ രാത്രി ഒമ്പതേമുക്കാല്‍ മണിയോടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട അബ്ദുള്‍ റഫീഖിനെ ചോദ്യം ചെയ്തപ്പോഴാണ് 20 ഗ്രാം ബ്രൗണ്‍ഷുഗര്‍ കണ്ടെത്തിയത്. 250 ചെറു പൊതികളാക്കിയ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് വടകര കോടതിയില്‍ ഹാജരാക്കും. സി ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, എസ് ഐ ബാബുമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ എ എസ് ഐ മഹിജന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സി അജിത്ത്, സി പി മഹേഷ്, പി സി മിഥുന്‍, സുഭാഷന്‍ എന്നിവരും പ്രതിയെ പിടികൂടാനുണ്ടായിരുന്നു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    2 hours ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    3 hours ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    3 hours ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    3 hours ago

    കറുപ്പിനഴക്…

  • 6
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    4 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    5 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം