Monday, August 26th, 2019

മോഷണവും പീഡനവും ; നാലംഗ സംഘം പിടിയില്‍

കൊല്ലം: അഞ്ചാലുംമൂടില്‍ മോഷണവും പീഡനവും നടത്തിവന്ന നാലംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍. കടവൂരില്‍ താമസിക്കുന്ന ഭിന്നശേഷിക്കാരനായ നെടുമ്പന ഹരികുമാര്‍ ഭവനില്‍ ശ്രീകുമാര്‍(24), മയ്യനാട് പ്ലാച്ചേരി പടിഞ്ഞാറ്റതില്‍ ശരത്(22), മൈനാഗപ്പള്ളി നൗഫല്‍ മന്‍സിലില്‍ നൗഫല്‍(31), പുല്ലിച്ചിറ ആയികുന്നത്ത് പടിഞ്ഞാറ്റതില്‍ പ്രിന്‍സ്(31) എന്നിവരെയാണ് അഞ്ചാലുംമൂട് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലില്‍ ലഭിച്ചത് നിര്‍ണായക വിവരങ്ങളാണ്. ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ഇവര്‍ക്കെതിരെ ഒട്ടേറെ കേസുകളുണ്ട്. തേവള്ളിയില്‍ താമസിക്കുന്ന ഗുജറാത്തി സ്വദേശിനിയുടെ 76,000 രൂപ വിലയുളള മൊബൈല്‍ ഫോണ്‍ 3 ദിവസം … Continue reading "മോഷണവും പീഡനവും ; നാലംഗ സംഘം പിടിയില്‍"

Published On:Mar 29, 2019 | 8:02 am

കൊല്ലം: അഞ്ചാലുംമൂടില്‍ മോഷണവും പീഡനവും നടത്തിവന്ന നാലംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍. കടവൂരില്‍ താമസിക്കുന്ന ഭിന്നശേഷിക്കാരനായ നെടുമ്പന ഹരികുമാര്‍ ഭവനില്‍ ശ്രീകുമാര്‍(24), മയ്യനാട് പ്ലാച്ചേരി പടിഞ്ഞാറ്റതില്‍ ശരത്(22), മൈനാഗപ്പള്ളി നൗഫല്‍ മന്‍സിലില്‍ നൗഫല്‍(31), പുല്ലിച്ചിറ ആയികുന്നത്ത് പടിഞ്ഞാറ്റതില്‍ പ്രിന്‍സ്(31) എന്നിവരെയാണ് അഞ്ചാലുംമൂട് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലില്‍ ലഭിച്ചത് നിര്‍ണായക വിവരങ്ങളാണ്. ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ഇവര്‍ക്കെതിരെ ഒട്ടേറെ കേസുകളുണ്ട്. തേവള്ളിയില്‍ താമസിക്കുന്ന ഗുജറാത്തി സ്വദേശിനിയുടെ 76,000 രൂപ വിലയുളള മൊബൈല്‍ ഫോണ്‍ 3 ദിവസം മുന്‍പു വീടിന്റെ ജനാലയ്ക്കു സമീപത്തു നിന്നു മോഷണം പോയിരുന്നു. ബഹളം വച്ചതോടെ പ്രതികള്‍ കടന്നു. ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഒന്നാം പ്രതിയായ ശ്രീകുമാറിനെ കണ്ടെത്തുന്നത്. തുടര്‍ന്ന് ബാക്കി 3 പേരും പിടിയിലായി. കൂടാതെ വിലകൂടിയ 2 മൊബൈല്‍ ഫോണുകളും ഇവരില്‍ നിന്നും കണ്ടെടുത്തു. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

LIVE NEWS - ONLINE

  • 1
    3 hours ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    3 hours ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    3 hours ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    3 hours ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    4 hours ago

    കറുപ്പിനഴക്…

  • 6
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    5 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    5 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം