Sunday, April 21st, 2019

പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിക്ക് പീഡനം; തെയ്യം കലാകാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: 16 കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡീപ്പിച്ച കേസില്‍ തെയ്യം കലാകാരന്‍ അറസ്റ്റില്‍. പയ്യാവൂര്‍ മൂരിക്കടവിലെ പടിഞ്ഞാറെ പുരയില്‍ അഭിലാഷി (35) നെയാണ് പയ്യാവൂര്‍ എസ്‌ഐ ബാബു തോമസും സംഘവും ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. ജനുവരി 12ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുന്നത്തൂര്‍ പാടിയില്‍ ഉത്സവം കാണാനെത്തിയ പെണ്‍കുട്ടിയെ മൂത്രപ്പുരയില്‍ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. ശാരീരിക അവശതയിലായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം ക്ലാസ് അധ്യാപികയോട് വിവരം … Continue reading "പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിക്ക് പീഡനം; തെയ്യം കലാകാരന്‍ അറസ്റ്റില്‍"

Published On:Feb 11, 2019 | 12:00 pm

കണ്ണൂര്‍: 16 കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡീപ്പിച്ച കേസില്‍ തെയ്യം കലാകാരന്‍ അറസ്റ്റില്‍. പയ്യാവൂര്‍ മൂരിക്കടവിലെ പടിഞ്ഞാറെ പുരയില്‍ അഭിലാഷി (35) നെയാണ് പയ്യാവൂര്‍ എസ്‌ഐ ബാബു തോമസും സംഘവും ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. ജനുവരി 12ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുന്നത്തൂര്‍ പാടിയില്‍ ഉത്സവം കാണാനെത്തിയ പെണ്‍കുട്ടിയെ മൂത്രപ്പുരയില്‍ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. ശാരീരിക അവശതയിലായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം ക്ലാസ് അധ്യാപികയോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് കണ്ണൂര്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. ഇവരുടെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്. പ്രതിയെ ഇന്ന് വൈകുന്നേരം തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കും. എഎസ്‌ഐ അശോകന്‍, സിപിഒ മാരായ പ്രകാശന്‍, സജീഷ്, സിദ്ദാര്‍ഥന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

LIVE NEWS - ONLINE

  • 1
    9 hours ago

    വോട്ടെടുപ്പ് ദിനം വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    17 hours ago

    ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലടക്കം അഞ്ചിടങ്ങളില്‍ സ്ഫോടനം

  • 3
    18 hours ago

    ഏപ്രില്‍ 29വരെ നാല് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി

  • 4
    20 hours ago

    തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

  • 5
    21 hours ago

    അമ്മയും മകനും തീവണ്ടി ഇടിച്ച് മരിച്ചു

  • 6
    1 day ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 7
    1 day ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 8
    1 day ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 9
    1 day ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക