Tuesday, October 16th, 2018

ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച; മുഖ്യ പ്രതി പിടിയില്‍

തലശ്ശേരി സൈദാര്‍ പള്ളിയിലെ മാളിക വീട്ടിലാണ് കവര്‍ച്ച

Published On:Oct 11, 2018 | 12:25 pm

തലശ്ശേരി:  സൈദാര്‍ പള്ളിക്കടുത്ത ജെ ടി റോഡിലെ മാളിക വീട്ടില്‍ ഇക്കഴിഞ്ഞ സപ്തമ്പര്‍ 20 ന് പാതിരാത്രിയില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരായി ചമഞ്ഞെത്തി റെയ്ഡും കവര്‍ച്ചയും നടത്തി രക്ഷപ്പെട്ട സംഘത്തിലെ മുഖ്യപ്രതിയും കൈയ്യറപ്പില്ലാത്ത കൊടും ക്രിമിനലെന്ന വിശേഷണമുമുള്ള യുവാവ് തമിഴ്‌നാട് പോലിസിന്റെ കസ്റ്റഡിയിലുള്ളതായി വിവരം. മധുര ജില്ലാ പോലിസില്‍ നിന്നും ഇത് സംബന്ധിച്ച സൂചനകള്‍ തലശ്ശേരി എ എസ് പിക്ക് ലഭിച്ചതായറിയുന്നു. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് തലശ്ശേരിയിലെത്തിക്കാനുള്ള നിയമ നടപടികള്‍ നിലവില്‍ കവര്‍ച്ചാ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ സ്വീകരിച്ചുവരികയാണ്. കോടതിയില്‍ നിന്നും അനുമതി ലഭിച്ചാല്‍ അന്വേഷണ സംഘം മധുരയിലേക്ക് പുറപ്പെടും.
തലശ്ശേരിയിലെ മത്സ്യ മൊത്തവ്യാപാരി പി പി എം.അബ്ദുള്‍ മജീദിന്റെ ഹുദ വീട്ടില്‍ നടന്ന പാതിരാ ഓപറേഷനില്‍ ആദായ നികുതി ഓഫീസറായി സ്വയംപരിചയപ്പെടുത്തിയാണ് ഇപ്പോള്‍ പിടിയിലായ മധുര അറുമുഖം വീട്ടിനകം മുഴുവന്‍ അരിച്ചുപെറുക്കിയത്. കോടി ക്കണക്കിന് പണവും സ്വര്‍ണ്ണവും സൂക്ഷിച്ചിട്ടുണ്ടാവുമെന്ന വിവരത്തിന്റെ ബലത്തിലായിരുന്നത്രെ പരിശോധന. എന്നാല്‍ 26,000 രൂപ മാത്രമാണ് സംഘത്തിന് കിട്ടിയത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ ഊട്ടി കോടനാട്ടെ ഫാം ഹൌസില്‍ കഴിഞ്ഞ വര്‍ഷം കാവല്‍ക്കാരനെ ബന്ധിയാക്കി കഴുത്തറുത്ത് കൊന്ന കേസിലെ മുഖ്യപ്രതിയാണ് അറുമുഖം. കൂടാതെ തമിഴ്‌നാട്ടില്‍ നിരവധി കവര്‍ച്ചാ-കൊലപാതകക്കേസുകളിലും ഉള്‍പെട്ട പ്രതിയാണത്രെ. അറുമുഖത്തിന്റെ കവര്‍ച്ചാ സംഘത്തിനായിരുന്നു തലശ്ശേരി സൈദാര്‍ പള്ളി ഓപറേഷന്റെ ചുമതല. അറുമുഖത്തിനൊപ്പം ഫാം ഹൌസ് കവര്‍ച്ചാ കൊല കേസില്‍ പങ്കെടുത്ത തൃശൂര്‍ കൊടകര കനകമലയിലെ പള്ളത്തില്‍ വീട്ടില്‍ ദീപു ഉള്‍പെടെ 7 പേരെ സൈദാര്‍ പള്ളി വീട് കവര്‍ച്ചാ കേസില്‍ പാലക്കാട്, തൃശൂര്‍ ചാലക്കുടി ഭാഗത്ത് നിന്നും തലശ്ശേരി പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ ഏഴു പേരും ഇപ്പോള്‍ റിമാന്റിലാണുള്ളത്. ഇവരെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കാന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലിസ് പറഞ്ഞു.

 

LIVE NEWS - ONLINE

 • 1
  58 mins ago

  കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം

 • 2
  2 hours ago

  തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ താന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന് വോട്ട് നഷ്ടപ്പെട്ടും; ദിഗ്വിജയ് സിങ്

 • 3
  4 hours ago

  രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണെന്ന് രാജ്‌നാഥ് സിങ്ങ്

 • 4
  6 hours ago

  അലന്‍സിയര്‍ക്കെതിരെ മീ ടു ആരോപണവുമായി നടി ദിവ്യാ ഗോപിനാഥ്

 • 5
  6 hours ago

  സമരവുമായി മുന്നോട്ടുപോകും: ശ്രീധരന്‍ പിള്ള

 • 6
  6 hours ago

  ശബരിമല; ചര്‍ച്ച പരാജയപ്പെട്ടു

 • 7
  10 hours ago

  ജില്ലാ സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിനെ തെരഞ്ഞെടുത്തതില്‍ അഴിമതിയെന്ന് പരാതി

 • 8
  10 hours ago

  ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഇടപെടും: മന്ത്രി കടകം പള്ളി

 • 9
  10 hours ago

  കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ വ്യാപാരി മരിച്ചു