Wednesday, April 24th, 2019

നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ അഞ്ചംഗ സംഘം അറസ്റ്റില്‍

വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഘം പിടിയിലായത്

Published On:Sep 3, 2018 | 12:40 pm

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷി നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അഞ്ചുപേരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു. വര്‍ഗീയ കലാപം ലക്ഷ്യമിട്ട് ഹിന്ദു നേതാക്കളെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിനാലാണ് ഇവരെ അറസ്റ്റ് ചെയ്തതത്രെ. ഹിന്ദു മക്കള്‍ കക്ഷി സ്ഥാപക നേതാവായ അര്‍ജുന്‍ സമ്പത്ത്, ശക്തി സേനാ നേതാവ് അന്‍പു മാരി എന്നിവരെ വധിക്കാനാണ് ഗൂഢാലോചന നടത്തിയത്.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തെ തുടര്‍ന്ന് സിറ്റി പോലീസാണ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ തിരുമല സ്വദേശി ആര്‍. ആഷിക് (25), വില്ലുപുരം സ്വദേശി എസ്.ഇസ്മയില്‍ (25), പല്ലാവാരം സ്വദേശി എസ്. ഷംസുദ്ദീന്‍( 20), എസ്. സലാഹുദ്ദീന്‍(25), ചെന്നൈ സ്വദേശി ജാഫര്‍ സിദ്ദിഖ് അലി(29)എന്നിവരാണ് അറസ്റ്റിലായത്. ജയിലില്‍ നിന്ന് പരോളിലെത്തിയ സംഘം ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് പിടിയിലായത്.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    9 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    12 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    12 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    14 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    14 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    14 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    17 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    18 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം