Sunday, July 21st, 2019

ദുരിതാശ്വാസ ക്യമ്പുകളിലേക്ക് കൊണ്ടുവന്ന അവശ്യവസ്തുക്കള്‍ മോഷ്ടിച്ച ലോറി ഡ്രൈവര്‍ അറസ്റ്റില്‍

മൂവായിരത്തിലധികം തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് നെല്ലിയാമ്പതിയിലുള്ളത്.

Published On:Aug 23, 2018 | 9:16 am

പാലക്കാട്: പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ നെല്ലിയാമ്പതിയിലെ ദുരിതാശ്വാസ ക്യമ്പുകളിലേക്ക് കൊണ്ടുവന്ന അവശ്യവസ്തുകള്‍ മോഷ്ടിച്ച ലോറി ഡ്രൈവര്‍ അറസ്റ്റില്‍. പോത്തുണ്ട് സ്വദേശി ദിനേശിനെയാണ് ഇന്ന് പോലീസ് അറസ്റ്റു ചെയ്തത്.
വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും റോഡുകള്‍ ഒലിച്ചു പോയതോടെയാണ് നെല്ലിയാമ്പതി ഒറ്റപ്പെട്ടുപോയത്. നെല്ലിയാമ്പതിയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ കഴിഞ്ഞ ദിവസം ഹെലികോപ്റ്റര്‍ മാര്‍ഗമാണ് സ്ഥലത്തെത്തിച്ചത്.
മൂവായിരത്തിലധികം തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് നെല്ലിയാമ്പതിയിലുള്ളത്. വൈദ്യുതി പോലുമില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്. നെന്മാറ മുതല്‍ നെല്ലിയാമ്പതി വരെ പതിനഞ്ച് കിലോമീറ്ററാണ് റോഡ് തകര്‍ന്നത്.

 

LIVE NEWS - ONLINE

  • 1
    18 mins ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 2
    1 hour ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 3
    3 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 4
    4 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 5
    15 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 6
    17 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 7
    19 hours ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 8
    19 hours ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    20 hours ago

    വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം