ഇനിയുള്ള ദിവസങ്ങളില്‍ റെയ്ഡ് ശക്തമാക്കും.
ഇനിയുള്ള ദിവസങ്ങളില്‍ റെയ്ഡ് ശക്തമാക്കും.
കാസര്‍കോട്: വാറന്റ് പ്രതികള്‍ക്കെതിരേ പോലീസ് വേട്ട ശക്തമാക്കി. ഒരു മാസത്തിനിടയില്‍ പിടിയിലായത് 44പേര്.
കാഞ്ഞങ്ങാട് പൊലീസ് സബ് ഡിവിഷന് പരിധിയിലാണ് നാല് ഡസനോളം പിടികിട്ടാപ്പുള്ളികള്‍ കുടുങ്ങിയത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പിക്കു കീഴില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നത് ഹോസ്ദുര്‍ഗ്, ബേക്കല്‍, ചന്തേര സ്റ്റേഷനുകളിലാണ്. പിടിയിലായ 44 പേരില്‍ 20 പേരും ഹോസ്ദുര്‍ഗിലാണ്. ബേക്കലില്‍ 18 പിടികിട്ടാപ്പുള്ളികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മീനാപ്പീസിലെ മുഹമ്മദ് ഷംസുദ്ദീന്, വടകര മുക്കിലെ മുഹമ്മദ് ഫൈസല്‍,ഹോസ്ദുര്‍ഗ് കടപ്പുറത്തെ അബ്ദുള്‍ റിയാസ്, ഉപ്പിലിക്കൈയിലെ ബിജു, ആവിക്കരയിലെ സുധീഷ്, നാസര്‍, അബ്ദുള്‍ സലീം കാഫിര്‍, അബ്ദുള്‍ ലത്തീഫ്, വൈശാഖ് മേലടുക്കം, രവീന്ദ്രന് ഏച്ചിക്കാനം, അഹമ്മദ് ചിത്താരി, ബല്ലാ കടപ്പുറത്തെ ഷംസുദ്ദീന്, ഉബൈദ്, പുതുക്കൈയിലെ വിനോദ് കുമാര്‍, ചന്ദ്രന്, അടോട്ടെ ഷിജു, വേണുഗോപാലന്‍, ബാവാ നഗറിലെ റഫീക്ക് എന്നിവരാണ് ഹോസ്ദുര്‍ഗ് പൊലീസിന്റെ പിടിയിലായ പിടികിട്ടാപ്പുള്ളികള്‍.