Monday, November 19th, 2018

പണവുമായി പോകവെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

മട്ടന്നൂര്‍: പണവുമായി പോകുന്നയാളെ കാറില്‍ തട്ടിക്കൊണ്ടുപോയ കേസ്സില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചാലക്കുടി സ്വദേശി സതീശന്‍(28), എറണാകുളം സ്വദേശി വിശ്വന്‍(30) എന്നിവരേയാണ് മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സതീശനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. വിശ്വനെ വൈകുന്നേരം കോടതിയില്‍ ഹാജരാക്കും. ഇക്കഴിഞ്ഞ ശനിയാഴ്ച ചാവശ്ശേരി പഴയ പോസ്റ്റ് ഓഫീസിനു സമീപം രണ്ടുലക്ഷം രൂപയുമായി റോഡരികിലൂടെ പോകുകയായിരുന്ന വടകര സ്വദേശി ടി വി ഹുസൈനിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ചാവശ്ശേരിപറമ്പിലൂടെ അമിതവേഗത്തില്‍ സഞ്ചരിച്ച കാര്‍ എതിരേവന്ന ബൈക്കിനും … Continue reading "പണവുമായി പോകവെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍"

Published On:Aug 3, 2018 | 3:25 pm

മട്ടന്നൂര്‍: പണവുമായി പോകുന്നയാളെ കാറില്‍ തട്ടിക്കൊണ്ടുപോയ കേസ്സില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചാലക്കുടി സ്വദേശി സതീശന്‍(28), എറണാകുളം സ്വദേശി വിശ്വന്‍(30) എന്നിവരേയാണ് മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സതീശനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. വിശ്വനെ വൈകുന്നേരം കോടതിയില്‍ ഹാജരാക്കും.
ഇക്കഴിഞ്ഞ ശനിയാഴ്ച ചാവശ്ശേരി പഴയ പോസ്റ്റ് ഓഫീസിനു സമീപം രണ്ടുലക്ഷം രൂപയുമായി റോഡരികിലൂടെ പോകുകയായിരുന്ന വടകര സ്വദേശി ടി വി ഹുസൈനിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ചാവശ്ശേരിപറമ്പിലൂടെ അമിതവേഗത്തില്‍ സഞ്ചരിച്ച കാര്‍ എതിരേവന്ന ബൈക്കിനും കാറിനും ഇടിച്ചശേഷം ആട്ട്യലം റോഡരികിലെ കുഴിയിലേക്ക് മറിയുകയും സംഘം ഓടി രക്ഷപ്പെടുകയുമായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാര്‍ തെരച്ചില്‍ നടത്തിയതോടെ രണ്ടുപേര്‍ പിടിയിലാകുകയും പൊലീസിന് കൈമാറുകയും ചെയ്തു. പരിക്കേറ്റ് കണ്ണൂരില്‍ ചികിത്സയിലായിരുന്ന ഇവരെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തശേഷമാണ് അറസ്റ്റു ചെയ്തത്.
പ്രദേശത്ത് നടത്തിയ പരിശോധനയില്‍ 1.7 ലക്ഷം രൂപയും കത്തിയും മൂന്നുതിരകളും കണ്ടെത്തിയിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി.

 

LIVE NEWS - ONLINE

  • 1
    3 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    4 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    6 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    10 hours ago

    ശബരിമല കത്തിക്കരുത്

  • 5
    10 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    11 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    11 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    12 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    12 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’