Friday, April 26th, 2019

വീട്‌നിര്‍മാണത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍

തൃശൂര്‍: തൃപ്രയാറില്‍ വീട്‌നിര്‍മാണത്തിന്റെ മറവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിവന്നയാള്‍ അറസ്റ്റില്‍. കോഴിക്കോട് ഏലത്തൂര്‍ പാവങ്ങാട് സ്വദേശിയും എറണാകുളത്ത് ശിവാന കണ്‍സ്ട്രക്ഷന്‍സ് സ്ഥാപന ഉടമയുമായ റോസ് ലാന്‍ഡില്‍ രമേഷ് ചന്ദ്രനെയാണ്(49) വലപ്പാട് സിഐ ടി.കെ.ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്. ഒന്‍പത് പരാതികളില്‍ 12 ലക്ഷത്തിന്റെ തട്ടിപ്പ് ഇയാള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. വലപ്പാട് കോതകുളം കാരേക്കാട്ട് വീട്ടില്‍ റിട്ട. അധ്യാപകന്‍ വാസുവിന്റെയും(75), പനങ്ങാട്ട് സുജന ഷാജിയുടെയും(37) പരാതിയിലാണ് അറസ്റ്റ്. വാസുവിന്റെ കയ്യില്‍നിന്നും അഞ്ചു … Continue reading "വീട്‌നിര്‍മാണത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍"

Published On:Jul 11, 2018 | 8:07 am

തൃശൂര്‍: തൃപ്രയാറില്‍ വീട്‌നിര്‍മാണത്തിന്റെ മറവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിവന്നയാള്‍ അറസ്റ്റില്‍. കോഴിക്കോട് ഏലത്തൂര്‍ പാവങ്ങാട് സ്വദേശിയും എറണാകുളത്ത് ശിവാന കണ്‍സ്ട്രക്ഷന്‍സ് സ്ഥാപന ഉടമയുമായ റോസ് ലാന്‍ഡില്‍ രമേഷ് ചന്ദ്രനെയാണ്(49) വലപ്പാട് സിഐ ടി.കെ.ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്. ഒന്‍പത് പരാതികളില്‍ 12 ലക്ഷത്തിന്റെ തട്ടിപ്പ് ഇയാള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. വലപ്പാട് കോതകുളം കാരേക്കാട്ട് വീട്ടില്‍ റിട്ട. അധ്യാപകന്‍ വാസുവിന്റെയും(75), പനങ്ങാട്ട് സുജന ഷാജിയുടെയും(37) പരാതിയിലാണ് അറസ്റ്റ്. വാസുവിന്റെ കയ്യില്‍നിന്നും അഞ്ചു ലക്ഷം രൂപ വാങ്ങി വീടിന്റെ തറ മാത്രം നിര്‍മിച്ച് മുങ്ങി എന്നാണ് പരാതി. സുജന ഷാജിയുടെ കയ്യില്‍നിന്നും ലക്ഷം രൂപ വാങ്ങി വീട് നിര്‍മാണം ആരംഭിക്കുന്നതിന് മുന്‍പേ മുങ്ങുകയായിരുന്നത്രെ. നിര്‍മാണ കരാറുകാരെ ഇയാള്‍ പണം നല്‍കാതെ കബളിപ്പിച്ചതായും പരാതിയുണ്ട്.

LIVE NEWS - ONLINE

  • 1
    5 mins ago

    സിനിമാ ചിത്രീകരണത്തിനിടെ നടി രജിഷക്ക് പരിക്ക്

  • 2
    10 mins ago

    രാജസ്ഥാന് മിന്നും ജയം

  • 3
    23 mins ago

    ആലപ്പുഴയില്‍ വാഹനാപകടം; മൂന്നു കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

  • 4
    12 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 5
    13 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 6
    14 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 7
    17 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 8
    19 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 9
    21 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല