Tuesday, September 25th, 2018

മ്ലാവിനെ കൊന്ന് മാംസം വിറ്റക്ക് ശിക്ഷ

പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറ സര്‍ക്കാര്‍ വനത്തില്‍ മ്ലാവിനെ വെടിവച്ചുകൊന്ന് മാംസ വില്‍പ്പന നടത്തിയ കേസിലെ മുഖ്യപ്രതിയെ കോടതി ശിക്ഷിച്ചു.അമ്പലപ്പാറ ഏറാടന്‍ വീട്ടില്‍ സിദ്ദീഖ് എന്ന അബൂബക്കറിനെയാണ് മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. മൂന്ന് വര്‍ഷം കഠിന തടവിനു പുറമെ 6,000 രൂപ പിഴ അടക്കണം. മറ്റ് പ്രതികളായ കോഴിശേരി വീട്ടില്‍ മുഹമ്മദ്, അമ്പലപ്പാറ കോളനിയില്‍ കുട്ടന്‍, പുത്തന്‍വീട്ടില്‍ രാജു, അറത്തിക്കുഴിയില്‍ സുകുമാരന്‍, വെള്ളയങ്കര വീട്ടില്‍ ഷൗക്കത്ത്, കടക്കോട്ട് വീട്ടില്‍ ഹൈദര്‍ സലാം, പെട്ടമണ്ണ … Continue reading "മ്ലാവിനെ കൊന്ന് മാംസം വിറ്റക്ക് ശിക്ഷ"

Published On:Jul 7, 2018 | 8:04 am

പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറ സര്‍ക്കാര്‍ വനത്തില്‍ മ്ലാവിനെ വെടിവച്ചുകൊന്ന് മാംസ വില്‍പ്പന നടത്തിയ കേസിലെ മുഖ്യപ്രതിയെ കോടതി ശിക്ഷിച്ചു.അമ്പലപ്പാറ ഏറാടന്‍ വീട്ടില്‍ സിദ്ദീഖ് എന്ന അബൂബക്കറിനെയാണ് മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. മൂന്ന് വര്‍ഷം കഠിന തടവിനു പുറമെ 6,000 രൂപ പിഴ അടക്കണം. മറ്റ് പ്രതികളായ കോഴിശേരി വീട്ടില്‍ മുഹമ്മദ്, അമ്പലപ്പാറ കോളനിയില്‍ കുട്ടന്‍, പുത്തന്‍വീട്ടില്‍ രാജു, അറത്തിക്കുഴിയില്‍ സുകുമാരന്‍, വെള്ളയങ്കര വീട്ടില്‍ ഷൗക്കത്ത്, കടക്കോട്ട് വീട്ടില്‍ ഹൈദര്‍ സലാം, പെട്ടമണ്ണ കുട്ടന്‍ മേസ്തിരി, പിലാച്ചോലയില്‍ കുരിക്കള്‍ മുഹമ്മദ്, പാറപ്പുറത്ത് മുഹമ്മദ്, പുളിക്കലടി കോളനി ചെല്ലന്‍ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു.

LIVE NEWS - ONLINE

  • 1
    16 mins ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 2
    27 mins ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 3
    35 mins ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 4
    1 hour ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 5
    2 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 6
    3 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 7
    3 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 8
    4 hours ago

    മകളുടെ സുഹൃത്തിന് പീഡനം; ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്

  • 9
    4 hours ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു