Sunday, September 23rd, 2018

പീഡനകാര്യം യുവതി ആവര്‍ത്തിച്ചു; രണ്ടു വൈദികരെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും

തിങ്കളാഴ്ചയാണ് ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കുന്നത്.

Published On:Jul 4, 2018 | 9:25 am

പത്തനംതിട്ട: കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി തന്നെ വൈദികര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന കാര്യം പീഡനത്തിനിരയായ അധ്യാപിക മജിസ്‌ട്രേറ്റിന് മുമ്പിലും ആവര്‍ത്തിച്ചതോടെ വൈദികരെ അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാത്ത ഡല്‍ഹി ജനക്പുരിയില്‍ ജെയ്‌സ് കെ.ജോര്‍ജ്ജ്, കോഴഞ്ചേരി തെക്കേമല മണ്ണില്‍ ജോണ്‍സണ്‍ വി.മാത്യു എന്നിവരെയാണ് അറസ്റ്റ് ചെയ്യാന്‍ ആലോചിക്കുന്നത്. ഇവരിപ്പോള്‍ ഒളിവിലാണ്. പത്തനംതിട്ട കുന്നന്താനം സ്വദേശി ഫാ. സോണി വര്‍ഗീസ് (42), കൊല്ലം പട്ടാഴി സ്വദേശി ഫാ. ജോബ് മാത്യു (40) എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഇവരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ലെങ്കിലും ജാമ്യാപേക്ഷ തീര്‍പ്പാകുന്നത് വരെ അറസ്റ്റ് ചെയ്യേണ്ടെന്നാണ് പോലീസിന്റെ തീരുമാനം. തിങ്കളാഴ്ചയാണ് ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കുന്നത്.
ഇന്നലെ തിരുവല്ല ഒന്നാംക്‌ളാസ് മജിസ്‌ട്രേട്ട് മുമ്പാകെ രണ്ടു മണിക്കൂറിലേറെ നീണ്ട രഹസ്യമൊഴി നല്‍കിയപ്പോഴാണ് മുന്‍നിലപാടില്‍ അവര്‍ ഉറച്ച് നിന്നത്. പോലീസിന് നല്‍കിയ അതേ മൊഴി തന്നെ യുവതി മജിസ്‌ട്രേറ്റിന് മുന്നിലും ആവര്‍ത്തിക്കുകയായിരുന്നു. വൈദികര്‍ക്കെതിരെ പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷമേ അറസ്റ്റുണ്ടാകൂവെന്നായിരുന്നു ക്രൈംബ്രാഞ്ച് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, രഹസ്യമൊഴിയിലും പീഡനാരോപണം യുവതി ആവര്‍ത്തിച്ചതോടെ അറസ്റ്റ് വേഗത്തിലാക്കാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. ഇന്നലെ യുവതിയുടെ പിതാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. യുവതിയെ ചോദ്യം ചെയ്യാനായി റെയില്‍വെ പൊലീസ് എസ്.പി മെറിന്‍ ജോസഫിനെയും ക്രൈംബ്രാഞ്ച് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    11 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    12 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    15 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    17 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    17 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    17 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    20 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    20 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    20 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള