Wednesday, September 26th, 2018

വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ നഗ്‌നതാ പ്രദര്‍ശനം; വയോധികന്‍ പിടിയില്‍

നേരത്തെയും സമാനസംഭവത്തില്‍ ഇയാളെ പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു.

Published On:Jul 2, 2018 | 8:04 am

കാസര്‍കോട്: വിദ്യാര്‍ത്ഥിനികള്‍ക്ക്‌നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ വയോധികന്‍ പോലീസ് പിടിയില്‍. കഴിഞ്ഞ ദിവസം വൈകിട്ടോടെ കാഞ്ഞങ്ങാട് നഗരത്തില്‍ വെച്ചാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. ബസ് സ്റ്റാന്‍ഡില്‍ ഇരുന്ന് മുണ്ടുപൊക്കി നഗ്‌നതാ പ്രദര്‍ശനം നടത്തുന്ന വയോധികനെകുറിച്ച് വിദ്യാര്‍ത്ഥിനികളാണ് പോലീസില്‍ പരാതിപ്പെട്ടത്. ഇതിന് മുന്‍മ്പ് കുട്ടികള്‍ വീട്ടുകാരോട് ഇതേ കുറിച്ച് പറയുകയും ഇനിയുണ്ടായാല്‍ പോലീസില്‍ ഉടന്‍ വിവരമറിയിക്കണമെന്നും വീട്ടുകാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥിനികള്‍ പോലീസുകാരെ വിവരമറിയിച്ചത്. നേരത്തെയും സമാനസംഭവത്തില്‍ ഇയാളെ പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു.

 

LIVE NEWS - ONLINE

  • 1
    10 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    12 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    13 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    16 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    17 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    19 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    19 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    19 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    20 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു