Friday, April 19th, 2019

യുവതിയെ പീഡിപ്പിച്ച് പണംതട്ടിയ കേസില്‍ യുവമോര്‍ച്ച നേതാവ് പിടിയില്‍

കൊല്ലം: ചവറയില്‍ നവമാധ്യമത്തിലൂടെ സൗഹൃദത്തിലായ യുവതിയെ പീഡിപ്പിച്ച് പണംതട്ടിയ കേസില്‍ യുവമോര്‍ച്ച നേതാവ് പോലീസ് പിടിയില്‍. യുവമോര്‍ച്ച കൊല്ലം ജില്ലാ കമ്മിറ്റിയംഗം തേവലക്കര സ്വദേശി രാജേഷ് കുമാറാണ് തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. രാജേഷ് ഒമാനില്‍ ജോലിചെയ്തിരുന്ന കാലത്ത് തേവലക്കര സ്വദേശിയും ഭര്‍തൃമതിയുമായ യുവതിയുമായി സൗഹൃദത്തിലാവുകയും ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും വളര്‍ന്ന ബന്ധം ഇരുവരും നാട്ടിലെത്തിയ ശേഷവും തുടര്‍ന്നു. തിരുവനന്തപുരം, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിച്ച് യുവതിയെ ലൈംഗികമായി ഇയാള്‍ പീഡിപ്പിച്ചതായി പോലീസ് … Continue reading "യുവതിയെ പീഡിപ്പിച്ച് പണംതട്ടിയ കേസില്‍ യുവമോര്‍ച്ച നേതാവ് പിടിയില്‍"

Published On:Jun 7, 2018 | 8:01 am

കൊല്ലം: ചവറയില്‍ നവമാധ്യമത്തിലൂടെ സൗഹൃദത്തിലായ യുവതിയെ പീഡിപ്പിച്ച് പണംതട്ടിയ കേസില്‍ യുവമോര്‍ച്ച നേതാവ് പോലീസ് പിടിയില്‍. യുവമോര്‍ച്ച കൊല്ലം ജില്ലാ കമ്മിറ്റിയംഗം തേവലക്കര സ്വദേശി രാജേഷ് കുമാറാണ് തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. രാജേഷ് ഒമാനില്‍ ജോലിചെയ്തിരുന്ന കാലത്ത് തേവലക്കര സ്വദേശിയും ഭര്‍തൃമതിയുമായ യുവതിയുമായി സൗഹൃദത്തിലാവുകയും ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും വളര്‍ന്ന ബന്ധം ഇരുവരും നാട്ടിലെത്തിയ ശേഷവും തുടര്‍ന്നു. തിരുവനന്തപുരം, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിച്ച് യുവതിയെ ലൈംഗികമായി ഇയാള്‍ പീഡിപ്പിച്ചതായി പോലീസ് പറയുന്നു. ഇതിനിടെ, രാജേഷ് യുവതിയില്‍ നിന്ന് പണം കൈപ്പറ്റുകയും എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തി എന്നും പോലീസ് പറഞ്ഞു. ഏഴ് ലക്ഷത്തിലേറെ രൂപ രാജേഷ് ഭീഷണിപ്പെടുത്തി കൈക്കലാക്കിയെന്നും തന്റെ എടിഎം കാര്‍ഡ് ഉള്‍പ്പെടെ രാജേഷിന്റെ കൈവശമാണെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    4 hours ago

    ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

  • 2
    5 hours ago

    രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 3
    7 hours ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 4
    9 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    9 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 6
    9 hours ago

    ബാലപീഡനത്തിനെതിരെ നടപടി

  • 7
    10 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    11 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 9
    11 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം