Wednesday, November 14th, 2018

കൊക്കിനെ വേട്ടയാടിയ യുവാവ് പിടിയിലായി

മലപ്പുറം: നിലമ്പൂരില്‍ എയര്‍ഗണ്‍ ഉപയോഗിച്ച് കൊക്കിനെ വേട്ടയാടിയ യുവാവ് പിടിയിലായി. വണ്ടൂര്‍ നടുവത്ത് പട്ടുകുടി ഉണ്ണിക്കൃഷ്ണനെയാണ്(47) എസ്എഫ്ഒ വി രാജേഷ് അറസ്റ്റു ചെയ്തത്. ഇയാള്‍ വേട്ടക്ക് ഉപയോഗിച്ച ഉപകരണങ്ങളും ചത്ത കൊക്കിനെയും കണ്ടെടുത്തിട്ടുണ്ട്. നിലമ്പൂര്‍ നടുവത്ത് തുള്ളിശ്ശേരി ചക്കാലപറമ്പ് പാടത്ത് ഇന്നലെ രാവിലെയാണ് സംഭവം. ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ പികെ ആസിഫിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് കൊക്കിന്റെ ജഡവുമായി രാജേഷിനെ ബിഎഫ്ഒമാരായ എം അനൂപ് കുമാര്‍, വൈ.ഫെലിക്‌സ്, എഎന്‍ രതീഷ് എന്നിവരും ചേര്‍ന്നു പിടികൂടി. തോക്കിനു പുറമെ … Continue reading "കൊക്കിനെ വേട്ടയാടിയ യുവാവ് പിടിയിലായി"

Published On:May 28, 2018 | 8:05 am

മലപ്പുറം: നിലമ്പൂരില്‍ എയര്‍ഗണ്‍ ഉപയോഗിച്ച് കൊക്കിനെ വേട്ടയാടിയ യുവാവ് പിടിയിലായി. വണ്ടൂര്‍ നടുവത്ത് പട്ടുകുടി ഉണ്ണിക്കൃഷ്ണനെയാണ്(47) എസ്എഫ്ഒ വി രാജേഷ് അറസ്റ്റു ചെയ്തത്. ഇയാള്‍ വേട്ടക്ക് ഉപയോഗിച്ച ഉപകരണങ്ങളും ചത്ത കൊക്കിനെയും കണ്ടെടുത്തിട്ടുണ്ട്. നിലമ്പൂര്‍ നടുവത്ത് തുള്ളിശ്ശേരി ചക്കാലപറമ്പ് പാടത്ത് ഇന്നലെ രാവിലെയാണ് സംഭവം. ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ പികെ ആസിഫിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് കൊക്കിന്റെ ജഡവുമായി രാജേഷിനെ ബിഎഫ്ഒമാരായ എം അനൂപ് കുമാര്‍, വൈ.ഫെലിക്‌സ്, എഎന്‍ രതീഷ് എന്നിവരും ചേര്‍ന്നു പിടികൂടി. തോക്കിനു പുറമെ 20 പെല്ലറ്റുകള്‍, ലോഹ ഉറയോടു കൂടിയ കത്തി എന്നിവ കണ്ടെടുത്തിട്ടുണ്ട്. വന്യ ജീവി സംരക്ഷണ നിയമം ഷെഡ്യൂള്‍ നാലില്‍ ഉള്‍പ്പെട്ട കൊക്കിനെ വേട്ടയാടുന്നത് ഏഴു വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്. ഉണ്ണിക്കൃഷ്ണനെ കാളികാവ് റേഞ്ച് ചക്കിക്കുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ അധികൃതര്‍ക്കു കൈമാറുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

LIVE NEWS - ONLINE

  • 1
    1 hour ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    2 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    5 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    8 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    8 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    8 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    9 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    10 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    10 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി