Wednesday, November 14th, 2018

അനധികൃത മദ്യവില്‍പ്പന; ഒരാള്‍ അറസ്റ്റില്‍

വയനാട്: സുല്‍ത്താന്‍ബത്തേരിയിലെ വനാന്തര ഗ്രാമമായ വടക്കനാട് പ്രദേശത്ത് അനധികൃത മദ്യവില്‍പ്പന നടത്തിയആള്‍ അറസ്റ്റില്‍. വടക്കനാട് ചൂണ്ടാട്ട് ബേബി(56) യെയാണ് ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയതത്. ബേബിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന രണ്ട് ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തു. ബേബി കുറച്ച് ദിവസങ്ങളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുംവിധത്തില്‍, ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഇയാള്‍ മദ്യവില്‍പ്പന നടത്തിക്കൊണ്ടിരുന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ബത്തേരി ജെ.സി.എം. (ഒന്ന്) കോടതിയില്‍ ഹാജരാക്കിയ പ്രതിയെ … Continue reading "അനധികൃത മദ്യവില്‍പ്പന; ഒരാള്‍ അറസ്റ്റില്‍"

Published On:May 3, 2018 | 8:07 am

വയനാട്: സുല്‍ത്താന്‍ബത്തേരിയിലെ വനാന്തര ഗ്രാമമായ വടക്കനാട് പ്രദേശത്ത് അനധികൃത മദ്യവില്‍പ്പന നടത്തിയആള്‍ അറസ്റ്റില്‍. വടക്കനാട് ചൂണ്ടാട്ട് ബേബി(56) യെയാണ് ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയതത്. ബേബിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന രണ്ട് ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തു. ബേബി കുറച്ച് ദിവസങ്ങളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുംവിധത്തില്‍, ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഇയാള്‍ മദ്യവില്‍പ്പന നടത്തിക്കൊണ്ടിരുന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ബത്തേരി ജെ.സി.എം. (ഒന്ന്) കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മുമ്പ് സ്പിരിറ്റ് കേസിലെ പ്രതിയായിരുന്ന ബേബിയുടെ പേരില്‍ പോലീസിലും എക്‌സൈസിലും വനംവകുപ്പിലുമായി നിരവധി കേസുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    1 hour ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    2 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    4 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    8 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    8 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    8 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    8 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    10 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    10 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി