Sunday, September 23rd, 2018

വന്‍ മോഷണ സംഘത്തിലെ ഏഴു പേര്‍ അറസ്റ്റില്‍

മലപ്പുറം: വന്‍ മോഷണ സംഘത്തിലെ ഏഴു പേര്‍ അറസ്റ്റില്‍. ഭവനഭേദനം, വാഹനമോഷണം, തട്ടിപ്പ് തുടങ്ങിയ കേസുകളില്‍പ്പെട്ട ഏഴംഗ സംഘമാണ് പൊലീസ് പിടിയിലായത്. മഞ്ചേരി പാപ്പിനിപ്പാറ തോട്ടുങ്ങല്‍ മൊടത്തിരി അബ്ദുല്‍റഷീദ് എന്ന പോലീസ് റഷീദ് (35), എടക്കര പളളിപ്പടി പുളിക്കുഴി അഷ്‌റഫ് എന്ന കിളി അഷ്‌റഫ് (32), മഞ്ചേരി പൂക്കോട്ടൂര്‍ കവുങ്ങപറമ്പില്‍ അമൃതരാജ് എന്ന സതട്ടാന്‍ രാജന്‍ (34), എടവണ്ണ പത്തപ്പിരിയം നല്ലാണി കരിമ്പനക്കല്‍ ജിതേഷ് എന്ന ജിഞ്ചാവി (23) എടക്കര ചെമ്പന്‍കൊല്ലി തൊണ്ടിയില്‍ മുഹമ്മദ് നിസാര്‍ (29), … Continue reading "വന്‍ മോഷണ സംഘത്തിലെ ഏഴു പേര്‍ അറസ്റ്റില്‍"

Published On:Sep 9, 2013 | 3:33 pm

മലപ്പുറം: വന്‍ മോഷണ സംഘത്തിലെ ഏഴു പേര്‍ അറസ്റ്റില്‍. ഭവനഭേദനം, വാഹനമോഷണം, തട്ടിപ്പ് തുടങ്ങിയ കേസുകളില്‍പ്പെട്ട ഏഴംഗ സംഘമാണ് പൊലീസ് പിടിയിലായത്. മഞ്ചേരി പാപ്പിനിപ്പാറ തോട്ടുങ്ങല്‍ മൊടത്തിരി അബ്ദുല്‍റഷീദ് എന്ന പോലീസ് റഷീദ് (35), എടക്കര പളളിപ്പടി പുളിക്കുഴി അഷ്‌റഫ് എന്ന കിളി അഷ്‌റഫ് (32), മഞ്ചേരി പൂക്കോട്ടൂര്‍ കവുങ്ങപറമ്പില്‍ അമൃതരാജ് എന്ന സതട്ടാന്‍ രാജന്‍ (34), എടവണ്ണ പത്തപ്പിരിയം നല്ലാണി കരിമ്പനക്കല്‍ ജിതേഷ് എന്ന ജിഞ്ചാവി (23) എടക്കര ചെമ്പന്‍കൊല്ലി തൊണ്ടിയില്‍ മുഹമ്മദ് നിസാര്‍ (29), എടക്കര പള്ളിപ്പടി എരഞ്ഞിക്കല്‍ മുഹമ്മദലി എന്ന പൊടി മുഹമ്മദലി (50), എടവണ്ണ പത്തപ്പിരിയം നല്ലാണി പണാര്‍കുന്ന് കമറുദ്ദിന്‍ (32) എന്നിവരാണ് പിടിയിലായത്.
രാത്രി പോലാസ് പട്രോളിംഗിനിടെയാണ് ഇവര്‍ പിടിയിലായത്. റഷീദ്, അമൃതരാജ്, ജിതേഷ് എന്നിവരാണ് ആദ്യം പിടിയിലായത്. മൂവരും സഞ്ചരിച്ച ബൈക്കിന്റെ നമ്പറില്‍ സംശയം തോന്നി ചേദ്യംചെയ്തപ്പോള്‍ മോഷ്ടിച്ച ബൈക്കാണ് തെളിഞ്ഞു. കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് കേസുകള്‍ക്ക് തുമ്പുണ്ടായത്. കഴിഞ്ഞ 19ന് മുപ്പിനിയിലെ തേവരോട്ട് ബാബുവിന്റെ വീട് കുത്തിത്തുറന്ന് 17 പവന്റെ ആഭരണങ്ങളും ലാപ്‌ടോപ്പും കവര്‍ച്ചചെയ്തത് സംഘമാണ്. പള്ളിപ്പടി മഠത്തില്‍ ജമാലിന്റെ വീട്ടിലും മണക്കാട് പുത്തന്‍പറമ്പില്‍ ജോസിന്റെ വീട്ടിലും കോടാലിപൊയിലിലെ അക്ബറലിയുടെ വീട്ടിലും കവര്‍ച്ചനടത്തിയതും സംഘമാണത്രെ. സംഘത്തിലെ റഷീദും കമറുദ്ദീനും ചേര്‍ന്ന് മഞ്ചേരിയില്‍നിന്നും ചുങ്കത്തറയില്‍നിന്നും ബൈക്ക് മോഷ്ടിച്ചിട്ടുണ്ട്.
മുഹമ്മദലി നേരത്തേ മയക്കുമരുന്ന് കേസില്‍ പിടിയിലായി ജയില്‍ശിക്ഷ അനുഭവിച്ചതാണ്. നിസാര്‍ ഒട്ടേറെ കേസുകളിലെ പ്രതിയാണ്. ചെന്നൈ, ബംഗലുരു, സേലം, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ട്രെയിനില്‍ യാത്രചെയ്ത് സ്ത്രീകളുമായി പരിചയപ്പെട്ട്, പ്രണയം നടിച്ച് പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. പോത്തുകല്ലിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയില്‍നിന്ന് പണം കവര്‍ന്നിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സുരക്ഷാ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞാണ് നിസാര്‍ സ്ത്രീകളുമായി പരിചയപ്പെടുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    3 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    6 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    8 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    9 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    9 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    22 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    22 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി