Saturday, January 20th, 2018

യുവാവിനെ അക്രമിച്ച് പണം തട്ടിയ കേസ്; രണ്ടുപേര്‍ അറസ്റ്റില്‍

പാലക്കാട് സ്വദേശിയായ അബ്ദുല്‍ ഹക്കീമിന്റെ 3,500 രൂപയടങ്ങിയ പഴ്‌സ് ആണ് രണ്ടംഗസംഘം തട്ടിയെടുത്തത്.

Published On:Jan 12, 2018 | 12:18 pm

കാസര്‍കോട്: കുട്ടികളുടെ വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്ന പാലക്കാട് സ്വദേശിയായ യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസില്‍ പ്രതികളായ പതിനേഴുകാരന്‍ അടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മിയാപ്പദവിലെ അന്‍സാര്‍ (20), പതിനേഴുകാരന്‍ എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട് സ്വദേശിയായ അബ്ദുല്‍ ഹക്കീമിന്റെ 3,500 രൂപയടങ്ങിയ പഴ്‌സ് ആണ് രണ്ടംഗസംഘം തട്ടിയെടുത്തത്. ജനുവരി ഒമ്പതിന് പുലര്‍ച്ചെ മഞ്ചേശ്വരം ഹൊസങ്കടിയിലാണ് സംഭവം. ഹക്കീം ഉള്ളാളിലേക്ക് പോയ ശേഷം കാറില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഹൊസങ്കടിയിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ ഹക്കീമിനെ അന്‍സാറും പതിനേഴുകാരനും കഴുത്തിന് പിടിച്ച് തള്ളുകയും പാന്റിന്റെ കീശയിലുണ്ടായിരുന്ന പണമടങ്ങിയ പഴ്‌സ് കൈക്കലാക്കിയ ശേഷം സ്ഥലം വിടുകയുമായിരുന്നു.
ഹക്കീം ഉടന്‍ തന്നെ മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെ പ്രതികളെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതികള്‍ പിടിയിലാവുകയുമായിരുന്നു. വസ്ത്ര വിതരണം ചെയ്തതിന്റെ കലക്ഷനെടുക്കാനാണ് ഹക്കീം ഹൊസങ്കടിയിലെത്തിയത്.

 

 

LIVE NEWS - ONLINE

  • 1
    44 mins ago

    രക്തം പറ്റി കാറിനുള്‍വശം വൃത്തികേടാവുമെന്ന് പോലീസ്: അപടത്തില്‍പ്പെട്ട കൗമാരക്കാര്‍ രക്തം വാര്‍ന്ന മരിച്ചു

  • 2
    2 hours ago

    ശ്യാം പ്രസാദ് വധം: നാലുപേര്‍ പിടിയില്‍

  • 3
    3 hours ago

    മുഖത്തിന് അനുയോജ്യമായ കമ്മല്‍ വാങ്ങിക്കാം…..

  • 4
    15 hours ago

    കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

  • 5
    16 hours ago

    ദോക് ലാം ചൈനയുടെ ആഭ്യന്തര കാര്യമാണ്, ഇന്ത്യ അതില്‍ ഇടപെടേണ്ട കാര്യമില്ല: ചൈന

  • 6
    17 hours ago

    കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

  • 7
    20 hours ago

    മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ഉമ്മന്‍ ചാണ്ടി

  • 8
    22 hours ago

    അന്ത്യകൂദാശ അടുത്തവര്‍ക്കുള്ള വന്റിലേറ്ററല്ല ഇടതുമുന്നണി; കാനം

  • 9
    23 hours ago

    ഇന്ധനവില ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു