Tuesday, June 25th, 2019

മലയോരത്ത് അനധികൃത മദ്യവില്‍പ്പന വ്യാപകം

രാജപുരം : കൊട്ടോടി മലയോരത്ത് ഭാഗത്ത് അനധികൃത മദ്യവില്‍പ്പനയും നാടന്‍ചാരായവും വ്യാപകമാണ്. ഫോണില്‍ വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ഇവരുടെ സ്വാധീനം സ്‌കൂള്‍ കുട്ടികളില്‍ വരെ ഉണ്ടന്നു നാട്ടുകാര്‍ പറയുന്നു. അനധികൃത മദ്യവില്‍പ്പനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു കൊട്ടോടി പ്രതീക്ഷ സ്വയം സഹായ സംഘങ്ങള്‍ രാജപുരം പൊലീസില്‍ പരാതി നല്‍കി. കൊട്ടോടി പാലത്തിനും വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസിനു സമീപത്തും സന്ധ്യമയങ്ങിയാല്‍ മദ്യപരുടെ വിളയാട്ടമാണ്. മദ്യവില്‍പ്പന കാരണം ജനങ്ങളുടെ സൈ്വരജീവിതം നഷ്ടപ്പെടുന്നതായും ഇവര്‍ക്കെതിരെ തക്ക നടപടികളെടുക്കാന്‍ പൊലീസും അധികൃതരും ശ്രമിക്കുന്നില്ലെന്നും … Continue reading "മലയോരത്ത് അനധികൃത മദ്യവില്‍പ്പന വ്യാപകം"

Published On:Oct 16, 2013 | 3:28 pm

രാജപുരം : കൊട്ടോടി മലയോരത്ത് ഭാഗത്ത് അനധികൃത മദ്യവില്‍പ്പനയും നാടന്‍ചാരായവും വ്യാപകമാണ്. ഫോണില്‍ വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ഇവരുടെ സ്വാധീനം സ്‌കൂള്‍ കുട്ടികളില്‍ വരെ ഉണ്ടന്നു നാട്ടുകാര്‍ പറയുന്നു. അനധികൃത മദ്യവില്‍പ്പനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു കൊട്ടോടി പ്രതീക്ഷ സ്വയം സഹായ സംഘങ്ങള്‍ രാജപുരം പൊലീസില്‍ പരാതി നല്‍കി. കൊട്ടോടി പാലത്തിനും വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസിനു സമീപത്തും സന്ധ്യമയങ്ങിയാല്‍ മദ്യപരുടെ വിളയാട്ടമാണ്. മദ്യവില്‍പ്പന കാരണം ജനങ്ങളുടെ സൈ്വരജീവിതം നഷ്ടപ്പെടുന്നതായും ഇവര്‍ക്കെതിരെ തക്ക നടപടികളെടുക്കാന്‍ പൊലീസും അധികൃതരും ശ്രമിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നുണ്ട.് ഒരാള്‍ക്ക് മൂന്നു ലീറ്റര്‍ മദ്യം കൈവശം വയ്ക്കാമെന്നുള്ളതു കൊണ്ട് വിതരണക്കാര്‍ പലതവണകളില്‍ ബവ്‌റിജുകളില്‍ നിന്നു മദ്യം വാങ്ങി ശേഖരിക്കും. ഇതിനാല്‍ പലപ്പോഴും പൊലീസ് പിടിയിലായാല്‍ തന്നെ മൂന്നു ലീറ്റര്‍ മദ്യം മാത്രമേ ഇവരുടെ കൈവശമുണ്ടാകൂ. മദ്യവില്‍പന സമയത്ത് ഇവരെ പിടിക്കാന്‍ പൊലീസിനു കഴിയാറുമില്ല. വിലയുടെ ഇരട്ടി ഈടാക്കിയാണ് ഇവര്‍ ആവശ്യക്കാര്‍ക്ക് മദ്യം വില്‍ക്കുന്നത്. കോളിച്ചാലില്‍ സന്ധ്യ കഴിഞ്ഞാല്‍ മദ്യപശല്യം രൂക്ഷമാണ്. പലപ്പോഴും മദ്യലഹരിയില്‍ ഇവിടെ സംഘട്ടനങ്ങളും പതിവാണ്. കഴിഞ്ഞ ദിവസം രാത്രി ബസ് ഡ്രൈവറെ മര്‍ദിച്ച സംഭവവും ഉണ്ടായി. കോളിച്ചാല്‍ ടൗണിലും പരിസരത്തും അനധികൃത മദ്യവില്‍പ്പന തകൃതിയാണെന്ന് നാട്ടുകാര്‍ പറയുന്നു.

LIVE NEWS - ONLINE

  • 1
    39 mins ago

    ജാമ്യഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ല

  • 2
    2 hours ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 3
    4 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 4
    6 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 5
    7 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 6
    7 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 7
    7 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

  • 8
    7 hours ago

    പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

  • 9
    7 hours ago

    ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു